മുന്നാക്കാക്കാരിലെ പിന്നാക്കകാർക്ക് സംവരണം; സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗം.

മുന്നാക്കാക്കാരിലെ പിന്നാക്കകര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പറിയിച്ച് കാന്തപുരം വിഭാഗം. നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണെന്നുമാണ് മുഖപത്രമായ സിറാജിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വഞ്ചനയാണെന്നും സവര്‍ണ്ണ താല്‍പര്യം കാത്ത് സൂക്ഷിക്കുന്നതാണെന്നും സിറാജിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ സംവരണത്തെ വെല്ലുവിളിക്കുകയാണെന്നും മുഖപ്രസംഗം പറയുന്നു. ‘രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് […]

Continue Reading

കൊവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍ ജോലിക്ക് കയറാന്‍ ബെല്‍ജിയം

രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍ ജോലിക്ക് കയറാന്‍ ബെല്‍ജിയം അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ലക്ഷണങ്ങള്‍ ഇല്ലാത്ത ഡോക്ടര്‍മാരോടാണ് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെല്‍ജിയത്തിലെ ലിയേഗം നഗരത്തില്‍ മാത്രമുള്ള പത്തിലേറെ ആശുപത്രികളിലാണ് ഈ നിര്‍ദേശം നല്‍കിയത്. ബെല്‍ജിയത്തിലെ ഏതാണ്ട് എല്ലാ ആശുപത്രിയിലും സമാന സാഹചര്യമാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്നും കൊവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ കൂടി ചെന്നില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന […]

Continue Reading

ലോക്ക്ഡൗണിൽ കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു

സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട്. ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിച്ചതായും ഡി ജി പി ശ്രീലേഖ അധ്യക്ഷയായ അഞ്ചംഗ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പുതിയ കണക്ക് പ്രകാരം 158 കുട്ടികളാണ് ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത് മലപ്പുറം ജില്ലയിലാണ്. മാനസിക പിരിമുറുക്കം മുതൽ നിസാര പ്രശ്‌നങ്ങൾ വരെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് […]

Continue Reading

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും

സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകളും കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് വഴി ഡിജിറ്റല്‍/ ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കാന്‍ തീരുമാനം. ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം തുടങ്ങാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിക്കുകയായിരുന്നു. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ ‘കിളിക്കൊഞ്ചല്‍’ […]

Continue Reading

അര്‍ണബ് ഗോസ്വാമിക്കെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.

റിപ്പബ്ലിക് ടിവിയ്ക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പൊതുസംവാദത്തിന്റെ നിലവാരം ഒരിക്കലും ഇതല്ലെന്നും തുറന്നുപറഞ്ഞാല്‍ തനിക്ക് റിപ്പബ്ലിക്കിന്റെ രീതി അംഗീകരിക്കാനാകില്ലെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടായിരുന്നു പരാമര്‍ശം. അര്‍ണബിനെതിരെ ജൂണിലെടുത്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.

Continue Reading

The proposed electricity Bill 2020 will be a setback….

The proposed electricity Bill 2020 will be a setback to the consumers since private players will monopolize distribution of electricity. The founding fathers of our constitution had delegated the responsibility of maintaining this service sector to Union and state governments, but these days the government is thinking to hand over it to private companies. The […]

Continue Reading

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി

പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സ്മാര്‍ട്ട് വാച്ച് എസ് എന്ന വേരിയന്റ് നവംബര്‍ 2ന് റിയൽമി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള 1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, 454 × 454 പിക്സല്‍ റെസല്യൂഷനിലുള്ള സ്മാർട്ട് വാച്ചായിരിക്കു കമ്പനി പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം, ഡൈനാമിക്’ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ […]

Continue Reading

മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി

മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി രം​ഗത്ത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോ​ഗിക്കുന്നെന്ന് അവർ കുറ്റപ്പെടുത്തി.രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബി.ഐ, എന്‍ഫോഴ്സ്മെന്റ്, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ സോണിയാ ​ഗാന്ധി പറയുന്നു.മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭീഷണിയിലൂടെയും അടിച്ചമര്‍ത്തലിലൂടെയും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിയോജിപ്പുകള്‍ ഭീകരവാദവും ദേശവിരുദ്ധവുമായി ചിത്രീകരിക്കുന്നെന്നും അവർ പറഞ്ഞു.

Continue Reading

സിവിൽ സര്‍വീസ് കോഴ്‌സുകള്‍; ഈമാസം 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ സി എസ് ആര്‍ പൊന്നാനി, ആളൂര്‍, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ടാലന്റ് ഡവലപ്മെന്റ് കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാം. അപേക്ഷകള്‍ ഈമാസം 31 വരെ സ്വീകരിക്കും. 2020 […]

Continue Reading