മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

റിസർവ് ബാങ്കിന്റെ സർക്കുലർ പ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പാർച്ചവ്യാധിയെ തുടർന്ന് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ നിലവിലുള്ള എല്ലാ വ്യക്തിഗത, കോർപ്പറേറ്റ് ടേം വായ്പക്കാർക്കും ആറ് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചിരുന്നു.

Continue Reading

പി.പി. മുകുന്ദൻ മാസ്റ്ററെ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു.

വടകര: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.പി.മുകുന്ദൻ മാസ്റ്ററെ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ജില്ലാ പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്ത് വർഷമായി ജനതാ ദൾ(എസ്) സംസ്ഥാന നിർവ്വാഹക സമിതി അംഗമാണ്. കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (KSTC )സംസ്ഥാന സെക്രട്ടറിയായും എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സെന്റർ (E T C ) സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

Continue Reading

ഇനി പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. ഏഴ് തവണ തവണ പൂഞ്ഞാറ്റില്‍ നിന്നും എംഎല്‍എ ആയതാണ്. ഇനിയും മത്സരിക്കണം എന്ന് ആഗ്രഹമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന്റെ മോണിംഗ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധവ ഇനി മല്‍സരിച്ചാല്‍ തന്നെയും വേറെയേതെങ്കിലും നിയോജക മണ്ഡലത്തില്‍ നിന്നേ ആകൂ എന്നും പിസി ജോര്‍ജ്ജ് കൂട്ടി പറഞ്ഞു.

Continue Reading

തരുവണയിൽ കോടികൾ വിലവരുന്ന വഖ്ഫ് ഭൂമിയിൽ വൻ കയ്യേറ്റം..!

തരുവണഃവയനാട് ജില്ലയിലെ പ്രധാന മഹല്ലായ തരുവണയില്‍ കോടികള്‍ വിലമതിക്കുന്ന വഖ്ഫ് ഭൂമിയില്‍ വന്‍ കയ്യേറ്റം നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തരുവണ വലിയ ജുമാ മസ്ജിദിന്റെ ടൗണിനോടു ചേര്‍ന്നുള്ള പ്രധാന ഭാഗത്തെ ഒന്നര ഹെക്ടറിലധികം വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. സര്‍ക്കാരുംസ്വകാര്യ വ്യക്തികളുമാണ് പള്ളിയുടെ കണ്ണായ സ്ഥലം കയ്യേറിയത്. നിര്‍മ്മാണ പ്രവൃത്തികൾ പുരഗോമിക്കുന്നതിനിടെ ജുമാമസ്ജിദിന്റെ സ്ഥലം അളന്ന് ക്രമീകരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വഖ്ഫ് ഭൂമി കയ്യേറ്റം വെളിച്ചത്ത് വന്നത്. ഭൂമി കയ്യേറിയതായി പ്രാഥമിക പരിശോധനയില്‍ ഇതിനകം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. […]

Continue Reading

ബൈക്കിൽ ട്രിപ്പിൾ യാത്ര നടത്തിയതിന് പോലീസ് പിടികൂടിയ ആളുടെ പ്രതികാരകഥ വൈറലാകുന്നു

ബൈക്കിൽ ട്രിപ്പിൾ യാത്ര നടത്തിയതിന് പോലീസ് പിടികൂടിയ തമിഴ്‌നാട് വൈദ്യുതിഭവൻ ജീവനക്കാരന്റെ പ്രതികാരകഥ വൈറലാകുന്നു. ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂറാണ്. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് സ്റ്റേഷൻ ഇരുട്ടിലാത്. പോലീസിന്റെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിർത്തിയത്. യാത്രികർക്ക് ഹെൽമറ്റോ ലൈസൻസോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ വ്യാജമായിരുന്നു. കൂടാതെ […]

Continue Reading

സൂപ്പര്‍ കിംഗ്‌സിന് ഒരിക്കൽ കൂടി തിരിച്ചടി; മറ്റൊരു സൂപ്പര്‍ താരം കൂടി പിന്മാറിയേക്കും

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം കൂടി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വിവരം.സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഈ സീസണില്‍ നിന്നു പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്‍ഭജന്‍ വിട്ടുനിന്നിരുന്നു. സഹതാരങ്ങള്‍ക്ക് […]

Continue Reading