പ്രളയ ഫണ്ട് അട്ടിമറിച്ച ഗ്രാമ പഞ്ചായത്ത് നടപടിക്കെതിരെ സി പി എം പ്രതിഷേധം

മാനന്തവാടി:പ്രളയത്തില്‍ പശു നഷ്ട്ടപ്പെട്ടവര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കിയതില്‍ വ്യാപക അട്ടിമറി നടത്തിയതായി പരാതി. എടവക ഗ്രാമ പഞ്ചായത്തില്‍ നഷ്ട്പരിഹാര തുക നല്‍കിയതിലാണ് അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യാപക ആരോപണങ്ങള്‍ ഉയരുന്നത്.എടവകഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ‘പ്രളയബാധിതര്‍ക്ക് പശുവിതരണം’.ഈ പദ്ധതിയ്ക്കായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത് . ഈ തുകയാണ് ഗ്രാമപഞ്ചായത്ത് അനര്‍ഹര്‍ക്ക് കൈമാറിയത്. ഈ നീതികേടിനെതിരെ സെപ്റ്റംബര്‍ 6ന് ഞായറാഴ്ച്ച 4മണി മുതല്‍ 5മണി വരെ പ്രളയബാധിതരുടെയും അവരോടൊപ്പം നില്‍ക്കുന്നവരുടേയും വീട്ടുമുറ്റത്ത് സിപിഐഎം എടവക പഞ്ചായത്ത് കമ്മിറ്റിയുടെ […]

Continue Reading

ഗെയിമിങ് ആപ്പായ പബ്ജി നിരോധനം; പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം.

ഗെയിമിങ് ആപ്പായ പബ്ജി രാജ്യത്ത് നിരോധിച്ചതിനെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം. പബ്ജിയെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഒരു സംഘം യുവാക്കള്‍ വായ്പൂര്‍ എന്നയിടത്ത് തെരുവിലിറങ്ങിയത്. പബ്ജി ചങ്കാണെന്നും ചങ്കിടിപ്പാണെന്നും ഉയിരാണെന്നും മുദ്രാവാക്യം മുഴക്കി.

Continue Reading

55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ചു

55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ചു. അപേക്ഷകർക്ക് മാസം 20,000 ദിർഹം വരുമാനമോ ദശലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ രണ്ട് ദശലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. ആരോഗ്യ ഇൻഷൂറൻസും നിർബന്ധം. ‘റിട്ടയർ ഇൻ ദുബൈ’ എന്ന പേരിൽ 5 വർഷത്തേക്കാണ് വിസ.

Continue Reading

മുഖ്യമന്ത്രിയുടെ 41-ാം വിവാഹ വാര്‍ഷികം; അമ്മോച്ചനും അമ്മായിക്കും മംഗളം നേർന്ന് റിയാസിന്റെ പോസ്റ്റ്

നാല്പത്തിയൊന്നാം കല്യാണ വാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവും മരുമകനുമായ പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ ആശംസ.‘1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ വാര്‍ഷിക ആശംസകള്‍’, മുഹമ്മദ് റിയാസ് കഴിഞ്ഞ ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. യുവദമ്പതികള്‍ക്ക് മംഗളം നേരുന്നു എന്നായിരുന്നു നവകേരളം പദ്ധതി കോര്‍ഡിനേറ്റര്‍ […]

Continue Reading

സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പദവികൊണ്ട് ലക്ഷപ്രഭു ആവാമോ..? വയനാട്ടിലെ പ്രമുഖ സഹകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Continue Reading

കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സാനിറ്റയിസര്‍ സ്റ്റാന്റുകള്‍ നല്‍കി

മാനന്തവാടി :കോവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതിആശുപത്രി, സെന്റ് ജോസഫ്‌സ് ആശുപത്രി, വിന്‍സെന്റ് ഗിരിആശുപത്രിഎന്നിവിടങ്ങ ളിലും സ്റ്റാന്റുകള്‍ നല്‍കി വേയ്‌വ്്‌സ് മാനന്തവാടി ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങ്മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. വേയ്‌വ്‌സ്ചെയര്‍മാന്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. സി.സക്കീര്‍,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.സുരേഷ്, കോവിഡ് 19 ജില്ലാ നോഡല്‍ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍ എന്നിവര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]

Continue Reading

പാർലമെന്റിന്റെ വർഷകാല ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ‌‌‌കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള റദ്ദാക്കിയത്.കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനത്തിൽ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നുമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

Continue Reading

അഡ്വ. ടി.നിസാർ അഹ്‌മദ്‌ അനുസ്മരണം നടത്തി.

കൽപ്പറ്റഃ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന അഡ്വ.ടി .നിസാർ അഹ്‌മദിനെ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി.ആസാദ് ഉൽഘാടനം ചെയ്തു.ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി. ബി.രാധാകൃഷ്ണപിള്ള,,ടി.കെ.ഉമർ,സി.പി.അഷ്‌റഫ്,ബെന്നി കുറുമ്പാലക്കോട്ട,എ.ജെ.കുര്യൻ,ഉനൈസ് കല്ലൂർ,നിസാർ പള്ളിമുക്ക്, സൈഫ് വൈത്തിരി, ഇ.പി. ജേക്കബ്,അന്നമ്മ പൗലോസ്,അരുൺ,ഹബീബ്‌റഹ്മാൻ,അമീർ അറക്കൽ, സാബു ശിശിരം,സനൽ,സലിം ബത്തേരി,ബി.രമ്യ,കുട്ടിയച്ചൻ,മമ്മൂട്ടി പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.

Continue Reading

മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന പേരില്‍ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി ;ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്

തലപ്പുഴ:മാസ്‌ക് ധരിച്ചത് ശരിയായ രൂപത്തിൽ അല്ലെന്ന കാരണത്തിന് യുവാക്കള്‍ക്കു നേരെ തലപ്പുഴ പോലിസിന്റെ നര നായാട്ടെന്ന് പരാതി. നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.പീച്ചംകോട് സ്വദേശികളായ ഇഖ്ബാല്‍(34) കുന്നക്കാടന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.എന്നാല്‍ മാസ്‌ക് കൃത്യമായി ധരിക്കാത്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പോലീസിനെ ഭീഷണിപ്പെടുത്തുകയും, കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തവരാണ് പ്രതികളെന്നും, ഇരുവരേയും റിമാണ്ട് ചെയ്തതായും പോലീസ് […]

Continue Reading