2020- 22 വർഷത്തെ അൽ ഫുർഖാൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെള്ളമുണ്ടഃ2020- 22 വർഷതേക്കുള്ള അൽ ഫുർഖാൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഉപദേശക സമിതിയംഗങ്ങൾഃചെയർമാൻ: കടമേരി ഉസ്താദ്മെമ്പർമാർ: പോക്കർ ഉസ്താദ്മമ്മൂട്ടി ഹാജി കുനി ങ്ങാരത്ത്ഹൈദർ സഖാഫിപ്രസിഡൻ്റ്-ജസീൽ അഹ്സനിവൈ : പ്ര- അസീസ് ഹാജി– ദാവൂദ് അഷ്റഫിജനറൽ സെക്രട്ടറി – ഉമർ സഖാഫിസെക്രട്ടറി – അഹ് മദ് സഖാഫി– ശറഫുദ്ധീൻ അഷ്റഫിട്രഷറർ – മമ്മൂട്ടി അലുവമെമ്പർമാർ മൊയ്തുട്ടി ഹാജിഉസ്മാൻ ഹാജി കൈപ്പാണിഇബ്റാഹീം കൈപ്പാണിമമ്മുട്ടി മണിമഹാരിസ് മാണിക്കോത്ത്ഉസ്മാൻ ആലാൻമുർശിദ് സഖാഫിഅബൂബക്കർ അലുവമുഹമ്മദലി കുറ്റിപ്രവൻഇബ്റാഹീം എ കെ

Continue Reading

വെള്ളമുണ്ടക്കാരൻ അലി അഭിമാന നേട്ടവുമായി ജർമ്മനിയിലേക്ക്

വെള്ളമുണ്ടഃ വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദലിക്ക് ബര്‍ലിന്‍ സര്‍വ്വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ്. വെള്ളമുണ്ട പുത്തൂര്‍ ഉസ്മാന്‍-റംല ദമ്പതികളുടെ മകന്‍ ഇരുപത്തി ഏഴുകാരൻ മുഹമ്മദലിക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം കൈവന്നിരിക്കുന്നത്. വയനാട്ടില്‍ നിന്ന് പ്രത്യേകിച്ച് വെള്ളമുണ്ടയിൽ നിന്നും ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്. യാത്രാ രേഖകള്‍ ശരിയായാല്‍ ഉടന്‍ തന്നെ ജര്‍മനിയിലേക്ക് തിരിക്കും.

Continue Reading

വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓണം ഓൺലൈൻ ഫെസ്റ്റിവൽ സമാപിച്ചു.

വൈത്തിരിഃ വിവിധ ഓൺലൈൻ മത്സരങ്ങൾ പ്രാദേശിക ലൈബ്രറികളിൽ നിന്ന് സംഘടിപ്പിച്ചുകൊണ്ടുള്ള വൈത്തിരി താലൂക്ക് തല ഓണം ഓൺലൈൻ ഫെസ്റ്റിവൽ 2020, സമാപനസമ്മേളനം പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്‌ സി. കെ. രവീന്ദ്രൻ ആദ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. കെ. സുധീർ മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് വിവിധ ഓൺലൈൻ മത്സരവിജയികളെ പ്രഖ്യാപിച്ചു.പി. കെ. വിശാലാക്ഷി, എ. കെ. രാജേഷ്, എം. ദേവകുമാർ, പി. വി. നിതിൻ, പി. […]

Continue Reading

ലോകം ഒന്നാകെ ‘ജീന്‍ ബാങ്കര്‍’ എന്ന് പേരിട്ട് വിളിച്ച വയനാട് ചെറുവയൽ രാമേട്ടൻ Wide Live News ൽ മനസ്സ് തുറക്കുന്നു. അഭിമുഖം കാണാം..

കൽപ്പറ്റഃ നൂറ്റമ്പത് വർഷം പഴക്കമുള്ള ചെറുവയൽ രാമേട്ടന്റെ വൈക്കോൽ മേഞ്ഞ വീട്… വർഷംതോറും വൈക്കോൽ മാറ്റും… അൻപതിൽപരം നെൽവിത്ത് അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് … ദിവസവും ധാരാളം സന്ദർശകർ ഇവിടെ വരാറുണ്ട്… ഒരു സന്ദർശക ഡയറിയും ഇവിടെ ഉണ്ട്. സന്ദർശക ഡയറിയിലെ പ്രമുഖരുടെ കുറിപ്പുകൾ തന്നെ മതി രമേട്ടന്റെ ലോകോത്തര മഹത്വം തിരിച്ചറിയാൻ.ഡയറിയിലൂടെ കണ്ണോടിക്കുന്നതിനിടക്ക് രമേട്ടന്റെ ഭാര്യ ഉണ്ണിയപ്പവും കാപ്പിയുമായി ഞങ്ങളെ സൽക്കരിച്ചു.രാമേട്ടൻ ഓരോന്നായി പറഞ്ഞു തുടങ്ങി.താല്പര്യപൂർവം കേൾക്കുന്ന പുതു തലമുറയെ കണ്ടാൽ മണ്ണിനെകുറിച്ചും കൃഷിയെ സംബന്ധിച്ചും […]

Continue Reading

റോഡുകൾ ആസിഡ് ഒഴിച്ച് തകർക്കാനുള്ള ശ്രമം

പട്ടാമ്പിഃ റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്. റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും എന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.

Continue Reading

അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്

വാളാട്:അധ്യാപക സമൂഹത്തിന്റെ മാർഗദർശിയായ മുൻ രാഷ്ട്രപതി ഡോ എസ്.രാധാകൃഷ്ണന്റെ ജന്മദിനം, സെപ്റ്റംബർ-5 അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ചു കൊണ്ട് ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്, മാനന്തവാടി നിയോജക മണ്ഡലം തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപകനുമായ എ.പ്രഭാകരൻ മാസ്റ്ററേയും സുഭദ്ര ടീച്ചറേയും അവരുടെ ഭവനത്തിൽ പോയി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വാളാട് പൊന്നാടയണിയിച്ചു ആദരിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ശ്യാംരാജ് വിശാഖ് സ്കറിയ തുടങ്ങിയവർ സംബന്ധിച്ചു.മണ്ഡലം […]

Continue Reading

മഹാരാഷ്ട്രയിലെ നാസിക്കിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം

നാസിക്ക് : മഹാരാഷ്ട്രയിലെ നാസിക്കിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം. വെള്ളിയാഴ്ച അർധ രാത്രിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.നാസിക്കിന് 98 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ഇല്ല

Continue Reading

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ  ഇന്നലെ രാത്രിയായിരുന്നു മരണം.കാസര്‍കോട് കേവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് […]

Continue Reading

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ ചിത്രത്തിലെ നായികയായിരുന്നു. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വസതിയിൽ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിടുണ്ട്.  കേസില്‍ നടി രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ അറസ്റ്റിലായി. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. ലഹരിമരുന്ന് […]

Continue Reading

ആശുപത്രിയിലെ ശുചിമുറിയില്‍ മൂത്രമൊഴിക്കാൻ കയറിയ യുവതി പ്രസവിച്ചു.

മാനന്തവാടി:പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20 കാരിയാണ് ശുചിമുറിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പ്രസവമുറിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനിടെ യുവതി മൂത്രമൊഴിക്കുന്നതിനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു.

Continue Reading