ഐസ് കട്ടകള്‍ക്കിടയിൽ മണിക്കൂറുകൾ ചിലവഴിച്ച് ഓസ്‌ട്രേലിയക്കാരനായ ജോസഫ് റെക്കോർഡിലേക്ക്

വിയന്ന: ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് സമയം ചിലവഴിച്ച് ഓസ്‌ട്രേലിയക്കാരനായ ജോസഫ് കൊയേബറി സ്വന്തം റെക്കോർഡ് തന്നെ തിരുത്തി കുറിച്ചു ജോസഫിന്റെ തോളൊപ്പം വരെയെത്താന്‍ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്.വെറുമൊരു നീന്തല്‍കുപ്പായം മാത്രം ധരിച്ച് ജോസഫ് ഈ ദൗത്യം പൂർത്തിയാക്കിയത്. 2019 ലാണ് ജോസഫ് രണ്ട് മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള റെക്കോഡ് സ്ഥാപിച്ചത്. അതൊന്ന് തിരുത്തണമെന്ന് ആഗ്രഹിച്ചാണ് ശനിയാഴ്ച വീണ്ടും ഐസിനുള്ളില്‍ ചെലവിട്ടത്. തണുത്തു തുടങ്ങുമ്പോള്‍ […]

Continue Reading

ബൈപാപ് മെഷീന്‍ ,അഡ്ജസ്റ്റബിള്‍ കട്ടില്‍ സമര്‍പ്പണം നടത്തി

രണ്ടേനാല്‍:എടവക രണ്ടേനാല്‍ സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കനിവ് റിലീഫ് സെന്ററിലേക്ക് കനിവ് ദുബൈ ചാപ്റ്റര്‍ സംഭാവന നല്‍കിയ ബൈ പാപ് മെഷീന്‍ അഡ്ജസ്റ്റബിള്‍ കട്ടില്‍ എന്നിവയുടെ സമര്‍പ്പണ ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി ഉല്‍ഘാടനം ചെയ്തു.ശ്വാസ സംബന്ധമായ രോഗികള്‍ ഉപയോഗിക്കുന്ന 95000 രൂപയുടെ ബൈപാപ് മെഷീന്റെ സമര്‍പ്പണം ഗ്ലോബല്‍ കെ എം സി സി ജില്ലാ ജനറല്‍ സെക്രെട്ടറി അസീസ് കോറോം നിര്‍വഹിച്ചു.അഡ്ജസ്റ്റബിള്‍ കട്ടിലിന്റെ സമര്‍പ്പണം ദുബൈ കെ.എം.സി.സി സെക്രെട്ടറി […]

Continue Reading

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു.

തിരുവനന്തപുരംഃ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച സംഭവത്തില് ആരോ​ഗ്യപ്രവർത്തകൻ അറസ്റ്റിലായി. കുളത്തൂപ്പുഴ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Continue Reading

ഓർമ്മ ദിനത്തിന് ഒരു സാന്ത്വനം

വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറി പ്രവർത്തക സമിതി അംഗം ടി.എം കമർ ലൈല അവരുടെ പിതാവ് ടി.എം.ഉസ്മാൻ എന്നവരുടെ ഓർമ്മ ദിനത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിലിൻ്റെ സാന്ത്വനം പദ്ധതിയിലേക്ക് ലൈബ്രറി സെക്രട്ടറി.എം.മണികണ്ഠൻ മാസ്റ്റർ വശം തുക കൈമാറി

Continue Reading

20 കോടി വിലവരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.

കണ്ടെയിനര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ടുവന്ന 500 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീത്ത് വെച്ചായിരുന്നു 20 കോടി വിലവരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്.സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ, ഹൈദരാബാദ് സ്വദേശി ഗുൽബീദ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കൊടുത്തയച്ചവരെ […]

Continue Reading

ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.

ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. പ്രവാസി ലീഗൽ സെൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ നയം വ്യക്തമാക്കിയത്.

Continue Reading

കേരളത്തിലാകെ കനത്ത മഴ തുടരുകയാണ്

കേരളത്തിലാകെ കനത്ത മഴ തുടരുകയാണ് ഈ പശ്ചാത്തലത്തില്‍ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാൻ കാരണമായത്.കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

Continue Reading

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ജെ.എൻ.യു മുൻ യൂണിയൻ ചെയർമാനും സി.പി.ഐ നേതാവുമായ കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വർ മിശ്ര എന്നയാൾ ഹരജി നൽകിയത്.

Continue Reading

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; വെള്ളമുണ്ടയിൽ സ്ഥാനാർഥിളെ ചർച്ചയ്ക്കിട്ടു പ്രവർത്തകർ സജീവമാകുന്നു.

വെള്ളമുണ്ടഃകേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക എന്നത്. അപ്പോള്‍പ്പിന്നെ കടുത്ത നടപടി ആവശ്യമായി വരും. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ നാല്,അഞ്ചു വാർഡുകളിൽ യു.ഡി.എഫിൽ അര ഡസണിലധികം സ്ഥാനാർത്ഥികളുടെ പേരുകൾ ഇതിനകം രംഗത്തുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ വെച്ചു കണക്കുകൂട്ടുമ്പോള്‍ വെട്ടിപ്പോകാന്‍ സാദ്ധ്യതയുള്ള കഴിവുള്ള ആളുകൾ നിരവധിയാണ്. മുന്പെങ്ങുമില്ലാത്ത സ്ഥാനാർത്ഥി മോഹികളുടെ തള്ളു […]

Continue Reading

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ് രോഗം പിടിപെടുന്നത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.

Continue Reading