വീടുകൾ തോറും കയറിയിറങ്ങിയും പിന്നീട് ഉന്തുവണ്ടിയിലും മുറവും കൊട്ടയും വിറ്റിരുന്ന ആല്യാപ്പുവിന്റെ മകൻ.!ഇന്ന് രാജ്യം അറിയപ്പെടുന്ന ഐ.എ.എസ് ആയതിന് പിന്നിലെ കഥ

വീടുകൾ തോറും കയറിയിറങ്ങിയും പിന്നീട് ഉന്തുവണ്ടിയിലും മുറവും കൊട്ടയും വിറ്റിരുന്ന ആല്യാപ്പുവിന്റെ മകൻ..ഉപ്പയുടെ മരണ ശേഷം അനാഥത്വത്തിന്റെ കണ്ണുനീർ കുടിച്ച് അനാഥാലയത്തിൽ സ്‌കൂൾ പഠനം നടത്തേണ്ടി വന്ന കുരുന്ന് ബാലൻ..പത്താം ക്ലാസ് പഠനത്തിന് ശേഷം കല്ലുവെട്ടു ക്വാറിയിലും മറ്റും കൂലി പണി ചെയ്ത് ഉപജീവനം കണ്ടെത്തിയ ബാല്യ കാലം..വീണ്ടും അനാഥാലയത്തിന് കീഴിൽ തന്നെ പ്രീ-ഡിഗ്രിയും ടി.ടി.സിയും പഠിച്ചതിന് ശേഷം വളവന്നൂർ ബാഫഖി തങ്ങൾ യത്തീംഖാനയിൽ അദ്ധ്യാപകവൃത്തിയിലേക്ക്..ജോലിയിൽ സ്ഥിരതയില്ലാത്തത് കൊണ്ട് സർക്കാർ ജോലിയിലേക്കുള്ള എത്തിനോട്ടം പി.എസ്.സി പരീക്ഷകളിലേക്കുള്ള തയ്യാറെടുപ്പുകളാക്കി […]

Continue Reading

പരിസൺ എസ്റ്റേറ്റ് ഗ്രൂപ്പ് ഓഫീസിലേക്ക് സിപിഐ മാർച്ച് നടത്തും.

മാനന്തവാടിഃ പരിസൺഎസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ചു വരുന്ന ഭൂമി ഭൂരഹിതർക്ക് വിട്ടു നൽകുക എന്ന ആവശ്യം ഉന്നയിച്ചു എസ്റ്റേറ്റിലെ ചിറക്കര ഗ്രൂപ്പ് ഓഫീസിലേക്ക് സെപ്റ്റംബർ 22ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. പരിസൺ എസ്റ്റേറ്റിന്റെകൈവശമുള്ള 649 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്റ് ബഹുമാനപ്പെട്ട സുപ്രീംകോടതി വരെ അപ്പീൽ പോയിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് എസ്റ്റേറ്റ് 649 ഏക്കർ ഭൂമി ഗവൺമെന്റ് […]

Continue Reading

മൊറോട്ടോറിയം കാലത്തെ പലിശയും പിഴപലിശയും ഒഴിവാക്കണം: ഹരിതസേന

കല്‍പ്പറ്റ:ഹരിതസേന വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊറട്ടോറിയം കാലത്തെ പലിശയും പിഴ പലിശയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലീഡ് ബാങ്കിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.സുപ്രീം കോടതിയില്‍ വിചാരണ നേരിടുന്ന ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര് റിസര്‍വ് ബാങ്കും പലിശയും പിഴപലിയും എഴുതിതള്ളാന്‍ തയ്യാറാവണം,ബഹുരാഷ്ട്ര കുത്തക കമ്പനികശക്ക് നല്‍കുന്ന പല വായ്പ ഇളവുകളും സാധാരണ കര്‍ഷകര്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കാത്തത് അനീതിയാണെന്നും ഹരിതസേന ആരോപിച്ചു

Continue Reading

കൊവിഡ് 19 അവലോകന യോഗത്തിനിടെ ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ ഡോക്ടറുടെ അറസ്റ്റിനും സസ്‌പെന്‍ഷനും ഉത്തരവിട്ട് കളക്ടറുടെ ക്രൂരത.

കൊവിഡ് 19 അവലോകന യോഗത്തിനിടെ ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ ഡോക്ടറുടെ അറസ്റ്റിനും സസ്‌പെന്‍ഷനും ഉത്തരവിട്ട് കളക്ടറുടെ ക്രൂരത. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. ഡോ. സോംലു നായികിനെ അറസ്റ്റ് ചെയ്യാന്‍ ഗുണ്ടൂര്‍ കളക്ടര്‍ സാമുവല്‍ ആനന്ദ് കുമാറാണ് ഉത്തരവിട്ടത്. നന്ദേണ്ട്‌ല പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്ററിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറാണ് ഡോ. സോംലു. നാര്‍സറാവോപേട്ട് ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടന്ന കൊവിഡ് അവലോകനയോഗത്തിനിടെയായിരുന്നു നാടകീയ രംഗം നടന്നത്

Continue Reading

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് അന്തരിച്ചു

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വച്ച് അന്തരിച്ചു. 80 വയസ്സായിരുന്നു.ലിവർ സിറോസിസ് ബാധിച്ച്‌ ചികിത്സയിൽ ആയിരുന്ന അഗ്നിവേഷിന് ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് ചൊവ്വാഴ്ച വെന്റിലേറ്ററിന്റെ പിന്തുണ നൽകിയിരുന്നു.

Continue Reading

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), […]

Continue Reading

കടകളുടെ വാടക വെട്ടിക്കുറക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൽപ്പറ്റ: കടകളുടെ വാടക വെട്ടിക്കുറക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെച്ചപ്പെട്ട വ്യാപാരം ലഭിച്ചിരുന്ന കാലത്ത് ഉഭയകക്ഷി സമ്മതപ്രകാരം ഉണ്ടാക്കിയ വാടക കരാറുകള്‍ പാലിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഭൂരിപക്ഷം വ്യാപാരികളും. കോവിഡ് മഹാമാരി തരിപ്പണമാക്കിയ സമ്പദ് വ്യവസ്ഥയുടെ ആഘാതം വിപണിയെ തളര്‍ത്തിക്കഴിഞ്ഞു. ഇതര തൊഴില്‍ മേഖലകളിലെ വരുമാനത്തകര്‍ച്ച ഏറ്റവുമധികം പ്രതിഫലിച്ചത് മാര്‍ക്കറ്റുകളിലാണ്. ഉത്സവ, സ്‌കൂള്‍ സീസണുകള്‍ നഷ്ടമായത് പല സ്ഥാപനങ്ങള്‍ക്കും തിരിച്ചുകയറാനാവത്ത അവസ്ഥ ഉണ്ടാക്കിക്കഴിഞ്ഞു. വാടക എഗ്രിമെന്റുകളില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്തണം. […]

Continue Reading

തത്സമയ കോവിഡ് വിവരങ്ങളുമായി കെ.ഡാറ്റാ ആപ്പ് ; വയനാട് തരുവണ സ്വദേശി മഹാദീർ ശ്രദ്ധേയനാകുന്നു

തരുവണ:സംസ്ഥാനത്തെ തത്സമയ കോവിഡ് വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി തരുവണ ഏഴേനാല്‍ സ്വദേശിയായ കളപ്പീടികയില്‍ മഹാദീര്‍ മുഹമ്മദ് ശ്രദ്ധ നേടുന്നു. കെ.ഡാറ്റാ എന്ന പേരില്‍ നിര്‍മ്മിച്ച ആപ്പില്‍,ഓരോ ജില്ലകള്‍ തിരിച്ചും ദിവസേനയുള്ള രോഗികളുടെ എണ്ണവും, രോഗമുക്തി നേടിയവരുടെ എണ്ണവും,മരണ നിരക്ക്, പഞ്ചായത്ത്,വാര്‍ഡ് എന്നിവ രേഖപ്പെടുത്തിയുള്ള കണ്ടൈന്‍മെന്റ് സോണുകള്‍, മറ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, അനുബന്ധ വാര്‍ത്തകളൊക്കെയാണ് കൃത്യമായ അപ്‌ഡേഷനോട്ക്കൂടി മഹാദീര്‍ ഒരുക്കിയിട്ടുള്ളത്.

Continue Reading

വ്യവസായമന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു.

വ്യവസായമന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ഓഫിസ് ജീവനക്കാരിൽ 4 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. മന്ത്രിയുടെ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

Continue Reading

ബാബു ബത്തേരി..! വൈകല്യങ്ങളെ അതിജീവിച്ച മഹാപ്രതിഭ. അൾട്രാ ബാബു എന്നറിയപ്പെടുന്ന അത്ഭുത ബാബുവിനെ Wide Live News ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നു. Exclusive അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം

സുൽത്താൻ ബത്തേരിഃ ജന്മനാ കൈകാലുകൾ ഇല്ലാതെ ഈ ലോകത്തിലേക്ക് വന്ന് തന്റെ വൈകല്യങ്ങളെ അതിജീവിച്ചു മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമാകുകയാണ് ബാബു ബത്തേരി എന്ന അൾട്രാ ബാബു മാനിക്കുനിബാബുവിന്റെ നേട്ടങ്ങളാണ് ഇദ്ദേഹത്തിന്മറ്റുള്ളവരുടെ മുന്നിൽ നിവർന്നു നിൽക്കാനുള്ള പ്രചോദനമാകുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും ആത്മവീര്യത്തിന്റെ ബലത്തിൽ ഇദ്ദേഹം അഭ്യസിച്ച തൊഴിലിൽ അജയ്യനായിരിക്കുകയാണ്.ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ സർവീസിംഗ് മുതൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് സർവീസ് വരെ ചെയ്യുന്ന ബാബു ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യും. ജീവിത വഴികളിൽ […]

Continue Reading