ഇംഗ്ലണ്ടിനെതിരായുള്ള ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പ്രശ്‌നം എടുത്തുകാട്ടി മുന്‍താരം ആദം ഗില്‍ക്രിസ്റ്റ്.

മദ്ധ്യ ഓവറുകളിലെ ബാറ്റിംഗാണ് കുറച്ചുകാലമായി ഓസ്ട്രേലിയന്‍ ടീമിന്റെ പ്രധാന പ്രശ്നമെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്.‘മദ്ധ്യ ഓവറുകള്‍ ഏറെക്കാലമായി ഓസ്ട്രേലിയന്‍ ടീമിന് ഹാന്‍ഡ് ബ്രേക്കാണ്. പ്രത്യേകിച്ച് സ്പിന്‍ ബൗളിംഗിനെതിരെ. റണ്‍സ് നിരക്ക് കുറയുന്നതോടൊപ്പം വിക്കറ്റുകളും നഷ്ടമാകുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ത്തന്നെ അത് കണ്ടു. ആ മേഖലയില്‍ മറ്റ് ടീമുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മികച്ച പ്രകടനം പുറത്തെടുക്കുന്നു.’ ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി

Continue Reading

തരിശുനിലത്തില്‍ കൃഷിയിറക്കി അതിജീവനത്തിന്റെ പാതയില്‍ നാട്ടുകൂട്ടം

എടവക:കോവിഡ് 19 മൂലം വിവിധ തൊഴില്‍ മേഖലകളില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് അതിജീവനത്തിന് പാതയിലേക്ക് ഒരു കൂട്ടം.നാട്ടുകാര്‍ പാണ്ടിക്കടവ് എടവക കാര്‍ഷിക കര്‍മ്മ സേനാംഗങ്ങളുടെ സഹകരണത്തോടെ പാണ്ടിക്കടവ് ചാമാടി പാടത്തെ തരിശുനിലത്ത് പ്രദേശവാസികളും കൃഷിക്കാരും ചേര്‍ന്ന് നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ സായൂജ് നിര്‍വ്വഹിച്ചു.

Continue Reading

ലോക് താന്ത്രിക് ജനതാദൾ നേതാവ് അനില തോമസ് മുസ്‌ലിം ലീഗിൽ ചേർന്നു

കൽപ്പറ്റഃ എൽ.ജെ.ഡി നേതാവും  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണുമായ അനില തോമസ് മുസ്ലിംലീഗിൽ   ചേർന്നു. . മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം മെമ്പർഷിപ്പ് നൽകി. . ജില്ലാ ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ട്രഷറർ  എം.എ മുഹമ്മദ് ജമാൽ , ഭാരവാഹികളായ പി.കെ അബൂബക്കർ , ടി മുഹമ്മദ്, എൻ .കെ റഷീദ്, സി മൊയ്തീന്കുട്ടി, കെ നൂറുദ്ദീൻ , ഇബ്രാഹിം മാസ്റ്റർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, […]

Continue Reading

മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

വെള്ളമുണ്ടഃ സ്വർണ്ണക്കടത്ത് വിദേശ ചട്ടലംഘനം തുടങ്ങിയ വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ഇ വി, ജനറൽ സെക്രട്രറി ടി അസീസ്,നൗഷാദ് കോയ,അയ്യൂബ് പുളിഞ്ഞാൽ ,മോയി കട്ടയാട്,മുഹമ്മദലി,ഫൈസൽ വി കെ എന്നിവർ നേതൃത്വം നൽകി

Continue Reading

ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് പരിക്ക്

തൃശൂർഃ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരിക്ക്. തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.

Continue Reading

പരിസ്ഥിതി ലോല മേഖല;കരിദിന പ്രതിഷേധം നടത്തി

തിരുനെല്ലി:തിരുനെല്ലി വില്ലേജ് അതീവ പരിസ്ഥിതി ലോല മേഖലയാക്കികൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടത്തുന്ന കരിദിന പ്രതിഷേധത്തിന്റെ ഉദ്ഘാടനം തോല്‍പ്പെട്ടിയില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി നിര്‍വഹിച്ചു.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സൈഫുദ്ദീന്‍,ബബീഷ്, സുജിത്ത്,ഡീന എന്നിവര്‍ നേത്യത്വം നല്‍കി.

Continue Reading

ഇ.ഡി ചോദിച്ച കാര്യങ്ങൾ കെ.ടി.ജലീൽ ജനങ്ങളോട് വ്യക്തമാക്കണംഃകെ.സുരേന്ദ്രൻ

തിരുവനന്തപുരംഃ മന്ത്രി കെ.ടി ജലീലിനെ എൻ്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രം​ഗത്ത്.ഇഡി ചോദിച്ച് ചോദ്യങ്ങൾ വിശദീകരിക്കാൻ തയ്യാറാവണമെന്നും മന്ത്രിസഭയിലെ അംഗമായതിനാൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞുതാങ്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് രണ്ടര മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ ഇ.ഡി. താങ്കളോട് ചോദിച്ചത്- തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ജലീലിനോട് ആവശ്യപ്പെട്ടു

Continue Reading

സമ്പൂര്‍ണ്ണ തരിശുരഹിത പദ്ധതി ; ഗ്രാമങ്ങള്‍ പച്ചപ്പണിയുന്നു

കല്‍പ്പറ്റ:ഹരിതകേരളം മിഷന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷന്‍ ജില്ലയില്‍ 4 ബ്ലോക്ക്കളിലായിസമ്പൂര്‍ണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി, എടവക ,പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്.

Continue Reading

നികുതിവെട്ടിപ്പ് നടത്തിയെന്ന ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ അപ്പീലില്‍ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി.

ചെന്നൈഃ നികുതിവെട്ടിപ്പ് നടത്തിയെന്ന ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ അപ്പീലില്‍ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി. നികുതിയൊഴിവാക്കുന്നതിനായി തന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് എആര്‍ റഹ്മാന്‍, പ്രതിഫലമായി ലഭിച്ച 3.47 കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം. 2011-12 സാമ്പത്തികവര്‍ഷം യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സിനുവേണ്ടി റിംഗ്‌ടോണുകള്‍ ഒരുക്കിയതിന് ലഭിച്ച പ്രതിഫലം, കമ്പനിയെക്കൊണ്ട് തന്റെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചെന്ന് ആദായനികുതി വിഭാഗം സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ടിആര്‍ സെന്തില്‍ വ്യക്തമാക്കി.

Continue Reading

ഒരു സ്ത്രീ സാമൂഹിക പ്രവർത്തകയാകുമ്പോൾ..? പ്രമുഖ സാമൂഹിക പ്രവർത്തക ആശ പോൾ വൈഡ് ലൈവിൽ മനസ്സ്‌ തുറക്കുന്നു..

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടിമൂല പ്രദേശത്ത് ഒരു സാധാരണ കുടുംബത്തിൽ ജനനം. കർഷക ദമ്പതികളായമൂശാപ്പിള്ളിൽ പൗലോസിന്റെയും മേരിയുടെയും മക്കളിൽ മൂത്ത മകളായആശ ചെറുപ്പം മുതൽ സാമൂഹ്യരംഗത്ത് തൽപ്പരയായിരുന്നു.ഒന്നുമുതൽ നാലുവരെ മണിച്ചിറ എൽ.പി സ്കൂളിലും തുടർന്ന്പത്താംക്ലാസ് വരെ അസംപ്ഷൻ സ്കൂളിലുംതുടർന്ന് ആശ,സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നും ബിരുദവുംഅണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യാളജിയിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. ഡിഗ്രി അവസാനത്തോടെ കുടുംബത്തിന്റെഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലുംകഷ്ടപ്പെട്ടാണ് ആശയുടെ മാതാപിതാക്കൾ മക്കളെ വളർത്തിയത്. ഒരു കഷ്ടപ്പാടുംമക്കൾ അറിയാതിരിക്കാൻ അവർ […]

Continue Reading