ഉത്തർപ്രദേശിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുൺ (62) ആണ് മരിച്ചത്. ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഇന്ന് രാവിലെയാണ് മരിച്ചത്

Continue Reading

കുട്ടികളുടെ ഓൺലൈൻ പഠനം; കെട്ട്താലി പണയം വെച്ച് വീട്ടമ്മ; കാര്യം അറിഞ്ഞ മുൻ മുഖ്യമന്ത്രി വിതുമ്പി പോയി.

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് കെട്ട്താലി പണയപ്പെടുത്തി ടെലിവിഷൻ വാങ്ങിച്ച്‌ കർണാടക ഗദക് നർഗുഡ് സ്വദേശിനി കസ്തൂരി. ഏഴ് ,എട്ട് ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് വീട്ടിൽ ടി.വി.ഇല്ലാത്തതിനാൽ അയല്പക്ക വീട്ടിൽ പോയി ക്ലസ്സുകൾ കേൾക്കേണ്ടിവന്നു.അധ്യാപകരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്തതു ശ്രദ്ധയിൽ പെട്ട കസ്തൂരിയും ഭർത്താവ്‌ മുത്തപ്പയും ദുഖിതരായി.ലോക്ഡൗൺ കാരണം പണിയില്ലാതായ അവർ താലി പണയം വെച്ച് ടി.വി.വാങ്ങി.ഈ വിവരം അറിഞ്ഞതോടെ ജനപ്രതിനിധികൾ സഹായ ഹസ്തവുമായി എത്തി. അതോടൊപ്പം പണം വാങ്ങിയ സ്ഥാപന ഉടമ താലി തിരികെ […]

Continue Reading

മംഗലശ്ശേരി മാഷ്‌ സ്റ്റിഫ് &ഷെയിൻ മുക്കാറില്ല.കുതികാൽ വെട്ടും ഒളിയസ്ത്ര പ്രയോഗവുമറിയില്ല..

പാതയോരത്തു നിന്ന് അന്യം നിന്നുപോകുന്ന നാട്ടുമാവുകൾക്കിടയിൽ ഇനിയും ചിലവ വസന്തത്തെ ഓർമ്മപ്പെടുത്തി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പക്ഷേ ഒരു വിപൽ സൂചന പോലെ മാമ്പഴക്കാലം മറന്ന ബാല്യം ഇന്നാ മാഞ്ചോട്ടിലില്ല. നാട്ടുമാമ്പഴത്തിന്റെ മധുരം കൊണ്ടടങ്ങുന്നതല്ല പുതു ബാല്യത്തിന്റെ രസനയിലെ മധുരത്തിനായുള്ള അത്യാർത്തി.ഇത് ശ്രീ: മംഗലശ്ശേരിമാധവന്മാസ്റ്റർഒരു ജില്ലയിലാകെയുള്ള ജനങ്ങളുടെ മനസ്സിൽ പാടിപ്പതിഞ്ഞ ഒരു പഴമ്പാട്ടിന്റെ ഈണമായി മനസ്സിലുള്ള പേരിന്നുടമ.പെരുമയാർന്നതും ഒട്ടും സമ്പന്നമല്ലാത്തതുമായ ഒരു മധ്യവർഗ്ഗ നായർ തറവാട്ടിലാണ് മാസ്റ്ററുടെ ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ വായനയും എഴുത്തും അഭിയനവും എല്ലാം […]

Continue Reading

മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി

മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി. പനമരം:ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് മരുന്നുകളും,അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി.പനമരം നന്മ ചാരിറ്റിയുടെ നേതൃത്വത്തിലാണ്ക്വാറന്റൈനില്‍ കഴിയുന്ന കൈതക്കല്‍,പനമരം പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് മരുന്നും,അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കിയത്.അമീര്‍ എംകെ, ജസീര്‍ കടന്നോളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവഎത്തിച്ചു നല്‍കിയത്

Continue Reading

കര്‍ഷകര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് ഹിറ്റാച്ചി

കര്‍ഷകര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് ഹിറ്റാച്ചി. കാവുംമന്ദം:തരിയോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക സേവാ കേന്ദ്രത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഹിറ്റാച്ചിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ എന്‍ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

Continue Reading

ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ സഞ്ചരിക്കുന്ന ത്രിവേണികള്‍പ്രവര്‍ത്തനം ആരംഭിച്ചു

ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ സഞ്ചരിക്കുന്ന ത്രിവേണികള്‍പ്രവര്‍ത്തനം ആരംഭിച്ചു മാനന്തവാടി:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം അടിയന്തിര പ്രാധാന്യത്തോടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കാനായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണികളുടെ സേവനം ആരംഭിച്ചു.പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ കോവിഡ് കാലത്ത് വീട്ടുപടിക്കലെത്തിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ശ്രമം. ഒ.ആർ.കേളു എം .എൽ.എ മാനന്തവാടി ഗാന്ധിപാർക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു.

Continue Reading

രാമായണവും മഹാഭാരതവും നിത്യപാരായണങ്ങളിൽ പെടാത്ത മുസ്ലിം തറവാട്ടിൽ ജനിച്ച ഈയുള്ളവൻ പുസ്തക രൂപത്തിൽ വായിച്ചറിയുന്നതിനും ഏറെ മുൻപ്… കരുണാകരൻ ചെറുകരയെ പ്രിയ ശിഷ്യൻ ഓർത്തെടുക്കുന്നു

ടി.കെ.ഇബ്രാഹിം തന്റെ ഗുരുനാഥൻ കരുണാകരൻ ചെറുകരയെ കുറിച്ച് എഴുതുന്നു…ചിരപരിചിതമാണീ മുഖം ഓരോവയനാട്ടുകാരനും, എവിടെയൊക്കെയോ വെച്ച് ഈ മുഖം നാം കണ്ടിരുന്നു.ഇനി മുഖ പരിചയമില്ലാത്തൊരാളുണ്ടെങ്കിൽ ഘനഗംഭീരമായ ആശബ്ദമെങ്കിലും കേട്ടിരിക്കുമെന്നു തീർച. ഓർമ്മപ്പെടുത്താംശ്രീ:കരുണാകരൻ ചെറുകര .ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും,ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗത്ഭനായ അധ്യാപകൻ, അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാ നടൻ.ശബ്ദ ഗാംഭീര്യം കൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾ കൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടായി ഗ്രാമ ഭവനങ്ങളിലെ രാത്രികളെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ […]

Continue Reading

മരിച്ചു പോയവരിൽ ചിലരെങ്കിലും തിരിച്ചു വരും.. എ.കെ.കെ യെ കുറിച്ച് ടി.കെ.ഇബ്രാഹിം അനുസ്മരിക്കുന്നു

“ഉദയം കാണാൻ വേണ്ടിഉറക്കമൊഴിഞ്ഞ മറ്റൊരാൾ” പറയാം .. ഒരു ജന്മം കനൽവഴിയിലൂടെ നടന്ന ഏകാകിയായ ഒരു വിപ്ലവകാരിയുടെ സഞ്ചാരപഥങ്ങളെക്കുറിച്ച്.. മനുഷ്യ ജീവിതം ഇന്നത്തേതിനേക്കാൾ പതിന്മടങ്ങ് സംഘർഷഭരിതവും ശിഥിലവുമായിരുന്ന അമ്പതുകൾക്ക് ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ,അധ്യാപക വൃത്തി കഴിഞ്ഞുള്ള മിച്ച സമയമത്രയും വിമോചന മന്ത്രം ഉരുവിട്ടു നടന്ന,വെള്ളമുണ്ടയുടെ ഇതിഹാസ സമാനനായ ധീരപുത്രനെക്കുറിച്ച്.കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന്റെജീവിതത്തിന്റെ നാൾവഴികളെക്കുറിച്ച്.എ.കെ.കെ ,എന്ന മൂന്നക്ഷരത്തിൽ നീണ്ടു മെലിഞ്ഞ,മഹാ വ്യക്തിയുടെതീ കൊണ്ടെഴുതിയ ഒരു ജീവിതം.എന്റെ ഗുരുസ്കൂളിലും ക്ലാസിലും ക്ലാസുമുറിക്കു വെളിയിലും വൃത്തവും പ്രാസവുമൊത്തു ചേരാത്ത വെറും […]

Continue Reading

അയ്യപ്പൻ നായരുടെ ഗോത്രവർഗ്ഗക്കാരിയായ ഭാര്യ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന് വരെ ആരോപിക്കപ്പെടുന്ന സമരനായികയാണ്

‘എ.കെ’ – മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും മടുക്കാതെ ഈ ലോക്ക് ഡൗൺ സമയത്ത് കണ്ടിരിക്കാവുന്ന മാസ്‌ എന്റർടെയ്നറാണു അകാലത്തിൽ വിടപറഞ്ഞ സച്ചി രചനയും സംവിധാനവും നിർവഹിച്ച ‘അയ്യപ്പനും കോശിയും’ / ‘എ.കെ.’ മുഖ്യ കഥാപാത്രങ്ങൾക്കിടയിൽ അവിചാരിതമായി മുളപൊട്ടുകയും ക്രമത്തിൽ നീറിപ്പിടിക്കുകയും ചെയ്യുന്ന രൂക്ഷവൈരങ്ങളുടെ രോഷാകുലമായ കഥകൾ സച്ചിയുടെ ഇഷ്ടവിഷയമായിരുന്നു. ‘എ.കെ’യുടെ പ്രമേയവും മറ്റൊന്നല്ല.സച്ചി എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ്‌ ലൈസൻസ്‌’ എന്ന സിനിമ റിലീസായതും ആവേശകരമായ ചുറ്റുപാടിലാണ്. .’പൃഥ്വിരാജും’ ‘സുരാജും’ തമ്മിലുള്ള നേർക്കുനേർപ്പോരുപ്രമേയമാക്കിയ ആ […]

Continue Reading