ഇരുവരും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയത് ഒരേ സാധനം..?

സ്വപ്നയും സരിതയും മലയാളി നിരാശനാണോ..? കേസുകൾ സ്വർണ്ണ കടത്തോ ബാർ കോഴയോ രാജ്യദ്രോഹമോ എന്തുമാവട്ടെ. പ്രതിഭാഗത്തു സാമാന്യ സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടായിരിക്കണം അതാണ് ശരാശരി മലയാളി ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഭരണ പക്ഷത്തെ തേച്ചു ഒട്ടിക്കാൻ അർദ്ധ നഗ്ന സ്ത്രീ തന്നെ വേണം. അതും സാരിയുടുത്തിരിക്കണം. പത്ര ദൃശ്യ മാധ്യമങ്ങൾ പ്രതികളുടെ ചിത്രങ്ങൾ പല പോസിൽ , ഫുൾ സ്കേപ്പിലും അല്ലാതെയും ഉപയോഗിക്കണമെങ്കിൽ വിചാരണകൾ , ചർച്ച വിഷയങ്ങൾ സ്വർണ്ണവും ബാറും വിട്ടു കിടക്ക പങ്കിട്ടിട്ടുണ്ടോ എന്ന […]

Continue Reading

രാമക്ഷേത്ര നിർമാണം; കോൺഗ്രസ് പങ്കെടുക്കുന്നതിൽ തെറ്റില്ലഃ മഹിളാ കോൺഗ്രസ്‌ കേരള ഘടകം സെക്രട്ടറി

മഹിളാ കോൺഗ്രസ് കേരള സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്റെ ഫെയിസ് ബുക്ക് കുറിപ്പ് കെ.പി.സി.സി യുടെ നിലപാടാണോ..? ആരും പ്രതികരിച്ചത് കണ്ടില്ല. കുറിപ്പിന്റെ പൂർണ്ണ രൂപം.. ”രാമക്ഷേത്ര നിർമ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപി യുടെ മാത്രം താൽപര്യത്തിന് നടക്കാൻ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും കൂടി നിർമ്മാണത്തിൽ പങ്കാളിത്തം ഉണ്ടാവണം.രാമൻ്റെയും കൃഷ്ണൻ്റെയും ഉടമസ്ഥാവകാശം ഇവിടെയാരും BJP ക്ക് ഒസ്യത്ത് നൽകിയിട്ടില്ല – രാമൻ്റെ ക്ഷേത്രം RSS -BJP ക്കാരുടെ മാത്രം തറവാടുവക […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 815 പേര്‍ക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേർക്കാണ്. ഇതിൽ ഉറവിടം […]

Continue Reading

മാനന്തവാടി താലൂക്കില്‍ 144 പ്രകാരം നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ […]

Continue Reading

ആഗസ്റ്റ് 4,5,6,7 തീയതികളില്‍ വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

കല്‍പ്പറ്റ:ആഗസ്റ്റ് 4,5,6,7 തീയതികളില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്ര വചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെ ന്നാണ് അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.താഴ്ന്ന പ്രദേശങ്ങള്‍,നദീതീരങ്ങള്‍,ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Continue Reading

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

തൊണ്ടര്‍നാട്:തൊണ്ടര്‍നാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കോറോത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.ഇനി മുതല്‍ വൈകുന്നേരം 6 മണി വരെ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും.5 ഡോക്ടര്‍മാരുടേയും സ്റ്റാഫ് നഴ്‌സിന്റേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും സേവനം ലഭിക്കും.

Continue Reading

വിദ്യാര്‍ത്ഥികള്‍ സാമൂഹിക നന്മക്കായി നിലകൊള്ളണം: ജസ്റ്റിസ്. ഫാത്തിമാ ബീവി.

പിണങ്ങോട്:പരീക്ഷകളിലെ ഉന്നത വിജയം,സാമൂഹിക നന്മക്കായി നിലകൊള്ളാനുള്ള ഊര്‍ജ്ജമായി മാറ്റണമെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്‌ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തി ജീവിതം സഫലമാകുന്നത് സാമൂഹ്യ വളര്‍ച്ചയ്ക്ക് ഉതകുമ്പോഴാണ്. അതിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിയട്ടെയെന്ന് അവര്‍ ആശംസിച്ചു. ഇ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.

Continue Reading

മണക്കാട്ട് തോമസ് (65) നിര്യാതനായി

തവിഞ്ഞാൽ :-മണക്കാട്ട് തോമസ് 65 (കുഞ്ഞ്) നിര്യാതനായിഭാര്യ അന്നക്കുട്ടി,മക്കൾ ബിജു, ബിനോയി, ജയ്സൻ ,ജെബിൻ, അഖിലമരുമക്കൾ :-വിദ്യ, ദിവ്യ.

Continue Reading

വാളാട് സമ്പർക്ക വ്യാപനം; കേസെടുക്കണമെന്നും കേസെടുക്കരുതെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നു

മാനന്തവാടിഃ വാളാട് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മരണാനന്തര ചടങ്ങുകളിലും,വിവാഹങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നത് ശരിയായ രീതിയല്ലെന്നും വിവിധ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്കും, കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുമെതിരെ ഇത്തരത്തില്‍ കേസുകളെടുക്കുന്നത് അവരെ മാനസികമായി തളര്‍ത്താനെ ഉപകരിക്കൂവെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. അതേസമയം നിരുത്തരവാദിത്തത്തോടെ പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തവർക്കെതിരെ നടപടിയുണ്ടായില്ലങ്കിൽ മറ്റ് സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ പ്രേരണയാകുമെന്നും ഒരു വിഭാഗം പറയുന്നു. വാളാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ സാംസ്‌കാരിക പ്രവർത്തകനും കവിയുമായ ടി.കെ. ഹാരിസ്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. അനുകൂലിച്ചും […]

Continue Reading

മന്‍സൂറയെ വാരാമ്പറ്റ മേഖല കോൺഗ്രസ് അനുമോദിച്ചു

വാരാമ്പറ്റ:കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ലിറ്ററേച്ചറില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മാനന്തവാടി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിനി മന്‍സൂറ റഹീസിന് വാരാമ്പറ്റ മേഖലാ കോണ്‍ഗ്രസ് കമ്മറ്റി അനുമോദിച്ചു.വാരാമ്പറ്റ വാര്‍ഡ് മെമ്പര്‍ ലേഖാ പുരുഷോത്തമന്‍,ടി.കെ മമ്മൂട്ടി,കെ.എന്‍ സുരേഷ് ബാബു,റഹീസ് എന്‍.കെ, ഷൈജല്‍ രാഘവന്‍,സിറാജ് കമ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading