ഡയാലിസിസ് ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി.യുടെ കീഴില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് രാവിലെ 11 ന് ബോര്‍ഡ് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാകണം. യോഗ്യത: ഡിഗ്രി/രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റൈനല്‍ ഡയാലിസിസ് ടെക്‌നോളജി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

Continue Reading

പഴഞ്ചന ആലാൻ പോക്കറിന്റെ കിണർ താഴ്ന്നു

വെള്ളമുണ്ട:തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പഴഞ്ചന ആലാന്‍പോക്കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോട്ടോറടക്കം ഇടിഞ്ഞുതാഴ്ന്നത്.36 റിംഗ്ആഴമുള്ള കിണര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ശക്തമായ മഴ കാരണം വ്യപകമായി നാശ നഷ്ടങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ജനങ്ങൾ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന്‌ ബന്ധപ്പെട്ടവർ ഉണർത്തി

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (04.08.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് […]

Continue Reading

രാഹുൽ മോദി 420 റാങ്കിൽ;വൈറൽ റാങ്കുകാരനെ തേടി മാധ്യമങ്ങൾ

ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ചര്‍ച്ചയായി രാഹുല്‍ മോദിയുടെ റിസള്‍ട്ട്.420ാം റാങ്കാണ് രാഹുല്‍ മോദി പരീക്ഷയില്‍ കരസ്ഥമാക്കിയത്.ഇന്ത്യയുടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്ന രണ്ട് പ്രമുഖ നേതാക്കളുടെ പേര് ഒരുമിച്ച് വന്നതുകൊണ്ടാണ് രാഹുല്‍ മോദി എന്ന പേരിന് കൗതുകമേറുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ചേര്‍ന്ന രാഹുല്‍ മോദിയെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് തെരയുന്നത്.ഈ പേര് ഒന്ന് മാത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ […]

Continue Reading

വാളക്കട ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്ഃ അടിയന്തരാവസ്ഥ കാലത്ത് കെഎസ്ആര്‍ടിസിയില്‍ കയറ്റികൊണ്ടു പോയി വിവസ്ത്രനാക്കി എലത്തൂരില്‍ ഇറക്കിവിട്ടു; കര്‍ഷക പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സഖാവ്; ഫറോക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചയാള്‍; കോഴിക്കോട്ടെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ വാളക്കട ബാലകൃഷ്ണന്‍ അന്തരിച്ചു.

Continue Reading

സ്കൂൾ പഠനം പൊതുവിദ്യാലയത്തിൽ ; സിവിൽ സർവീസ് ജേതാവ് ഹസ്സന്‍ ഉസൈദ് വയനാടിന് അഭിമാനം

നായ്ക്കട്ടി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാടിന് അഭിമാനമായി ഹസ്സന്‍ ഉസൈദ്. നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപികയായ സൈനബയുടേയും മകനായ ഹസ്സന്‍ ഉസൈദ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി.വിദ്യാഭ്യാസം മുഴുവന്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തിലാണ് നടത്തിയത്.നായ്ക്കട്ടി എല്‍പി സ്‌കൂള്‍, ജിയുപിഎസ് മാതമംഗലം , ജിഎച്ച്എസ് മൂലങ്കാവ്, ജിഎച്ച്എസ്എസ് മീനങ്ങാടി സിഇടി തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Continue Reading

സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് അന്തരിച്ചു

ന്യൂഡല്‍ഹി: തെലങ്കാനയിലെ മുതിർന്ന സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. തെലങ്കാനയിലെ സ്ഥിതിയാകെ ആശങ്കാജനകമാണ്.

Continue Reading

പുതിയ വിവാദങ്ങൾഃ; ലീഗ് യോഗം ചേരുന്നു.

കോഴിക്കോട്: പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ ലീഗ് യോഗം ചേരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടില്‍ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ട്. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.

Continue Reading

പ്ലസ്‌വണ്‍ പ്രവേശനം; സമഗ്ര ശിക്ഷ കേരളയുടെ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

മാനന്തവാടി:സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആര്‍സി യുടെ കീഴില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മാനന്തവാടി താലൂക്കിലെ ഹൈസ്‌കൂളുകളില്‍ ആരംഭിച്ചു.ബ്ലോക്ക് തല പ്രവര്‍ത്തനോദ്ഘാടനം തോല്‍പ്പെട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ്സ് രാധിക സി നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ കെ ബി സിമില്‍,അധ്യാപകരായ ഷിജിന എന്‍ സി,സിനി കെ,ജോയ്‌സണ്‍ പിജെ,ക്ലസ്റ്റര്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ വിവേക് ആലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഹെൽപ് ഡെസ്ക് നമ്പർ 8075446404 ,8848190492

Continue Reading