വയനാട്ടിൽ മരം വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം; അച്ഛന് ഗുരുതര പരിക്ക്.

മാനന്തവാടി:ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ വയനാട് വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവിന്റെയും അമ്മിണിയുടെയും മകള്‍ ജ്യോതിക (6) മരം വീണ് ദാരുണമായി മരിച്ചു. കാലിനും മറ്റും ഗുരുതര പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും വീടിന് പുറത്തേക്കു ഇറങ്ങിയപ്പോൾ ശിഖിരം ശരീരത്തിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു . വീട്ടിനുള്ളിൽ കുട്ടിയുടെ അമ്മയടക്കം രണ്ട് പേർ ഉണ്ടായിരുന്നു.അവർക്കാർക്കും പരിക്കില്ല.

Continue Reading

വർഷം ഒന്നാകുന്നു,കശ്മീർ ജനതയ്ക്കുണ്ടായ ഒറ്റപ്പെടലിന് മാറ്റം..?

ശ്രീനഗർഃ കശ്മീർ ജനതയ്ക്കുണ്ടായ ഒറ്റപ്പെടലിന് ഇന്നും മാറ്റമില്ല.ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിന്റെ ഒന്നാം വാർഷികം ഇന്ന്. അന്ന് സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ രംഗവും പൂർണമായ തകർച്ചയിൽ. എങ്ങും നിരാശ പ്രകടം. വ്യാപാര, വ്യവസായ മേഖല തകർന്നതോടെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലും അസംതൃപ്തി പ്രകടം. പുതിയ സംവിധാനത്തിലും മോക്ഷമില്ലാതെ തുടരുന്ന്.അടിസ്ഥാന പ്രശ്‌നം ഇന്നും പരിഹരിച്ചിട്ടില്ല. പ്രതീക്ഷകൾ പൂവണിയുമോ..! ചോദ്യങ്ങൾ ആവർത്തിച്ച് ഒരു […]

Continue Reading

എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് വീണ്ടും സർക്കാർ

തിരുവനന്തപുരംഃ പ്രാഥമിക പരിശോധനയിൽ കോവിഡ് പോസിറ്റീവായ എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് വീണ്ടും സംസ്ഥാന സർക്കാർ.ലോക ആരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിലാണു മരണപ്പട്ടിക തീരുമാനിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.കോവിഡ് മൂർഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരിക്കുന്നതു മാത്രമേ കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനാകു എന്നും മന്ത്രി അറിയിച്ചു.വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാരടങ്ങുന്ന സമിതി പരിശോധിച്ചാണു അത് സ്ഥിരീകരിക്കുന്നത്. അതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കുക.

Continue Reading

തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകും..?

കോവിഡ്-19 വാക്സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടു. തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് -19 വാക്സിനുകൾ വേഗത്തിൽ ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥാപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടത്.റഷ്യ ഇതിനകം നിരവധി ഗവേഷണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു .സെപ്റ്റംബർ മാസത്തോടെ വിപണി ലക്ഷ്യമാക്കിയുള്ള ആസൂത്രണങ്ങൾ നടത്തി എന്നാണ് റിപ്പോർട്ടുകൾ.ഏതായാലും ആശ്വാസവും ആശങ്കയും […]

Continue Reading

യു.എ.ഇയിൽ ആശ്വാസ വാർത്ത. തുടർച്ചയായ നാലാം ദിവസവും കോവി‍ഡ് മരണമില്ല.

അബുദാബി • യു.എ.ഇയിൽ തുടർച്ചയായ നാലാം ദിവസവും കോവി‍ഡ് 19 മരണമില്ല. 189 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 227 രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായി കുറഞ്ഞുവരുന്നതയാണിത് സൂചിപ്പിക്കുന്നത്.

Continue Reading

കോവിഡ്19 പ്രതിരോധം;വയനാട്ടിൽ പോലീസ് നടപടികളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി:ജില്ലാ പോലീസ് മേധാവി

കല്‍പ്പറ്റ:കോവിഡ്19 രോഗ വ്യാപനത്തിനെതിരെയുള്ളനടപടികളുടെ ഭാഗമായി പോലീസിന് കൂടുതല്‍ ചുമതലകളുംഉത്തരവാദിത്വങ്ങളും നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെപശ്ചാത്തലത്തിലും കൂടാതെ വയനാട് ജില്ലയില്‍ സമീപദിവസങ്ങ ളിലുണ്ടായ ത്വരിത വ്യാപനത്തിന്റെ കാരണംവിലയിരുത്തിയതില്‍ അന്തര്‍ജില്ല ആശുപത്രി യാത്രകള്‍വിവാഹ-മരണാനന്തര ചടങ്ങുകളും എന്നിവയില്‍ ചിലവ്യക്തികള്‍ മതിയായ ജാഗ്രത കാണിച്ചില്ലെന്നുള്ളവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോലീസ്നടപടികളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഇളങ്കോ.ആര്‍ ഐ.പി.എസ്അറിയിച്ചു.

Continue Reading

ജല ജീവന്‍ മിഷന്‍: 1050 കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം

കല്‍പ്പറ്റ:ജല ജീവന്‍ മിഷന്റെ ഭാഗമായി 1050 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തികള്‍ക്ക് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. അമ്പലവയല്‍, മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2.06 കോടി രൂപയാണ് പദ്ധതി ചെലവ്. നേരത്തെ ഒമ്പത് പഞ്ചായത്തുകളിലായി 4120 ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കുന്നതിനുളള കേരള വാട്ടര്‍ അതോറിറ്റിയുടെ കര്‍മ്മപദ്ധതിക്കും ജില്ല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കിയിരുന്നു.

Continue Reading

മണ്ണിലേക്കിറങ്ങാം മനസ് നിറയും, ഞാറ് നടീല്‍ നടത്തി.

ബത്തേരി :മണ്ണിലേക്കിറങ്ങാം മനസ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കര്‍ വയലില്‍ നടത്തുന്ന നെല്‍ കൃഷിയുടെ ഞാറ് നടീല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും,ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Continue Reading

മഴയിൽ വീട് തകര്‍ന്നു

വെള്ളമുണ്ട:കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു.വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പീച്ചംകോട് സ്വദേശി തട്ടാകണ്ടി ഇബ്രാഹിമിന്റെ വീടാണ് ഇന്നലെ വൈകുന്നേരം തകര്‍ന്നത്.ഓടിട്ട മേല്‍ക്കൂരയും ചുമരും തകര്‍ന്ന തോടെ വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. സംഭവ സമയത്ത് കുടുംബം ആശുപത്രിയിലായ തിനാല്‍ അപകടം ഒഴിവാവുകയായിരുന്നു.

Continue Reading

ബാർബർ;ധനസഹായം: അപേക്ഷ ക്ഷണിച്ചു

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം. അപേക്ഷയും രേഖകളും സാക്ഷ്യപത്രങ്ങളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അര്‍ഹരല്ല. അവസാന തീയതി ആഗസ്ത് 31. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495-2377786 എന്ന […]

Continue Reading