ഹോര്‍ട്ടികോര്‍പ്പ് വഴി ശേഖരിച്ച ഉത്പന്നങ്ങളുടെ തുക നല്‍കി തുടങ്ങി

കൽപ്പറ്റഃ കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ കാലത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിന് പരിഹാരം കാണുന്നതിനായി ഹോര്‍ട്ടികോര്‍പ് വഴി ശേഖരിച്ച ഉല്‍പ്പന്നങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കി തുടങ്ങിയതായി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഒരു കോടി 16 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് ഹോര്‍ട്ടികോര്‍പ് വഴി ജില്ലയില്‍ നിന്നും ശേഖരിച്ചത്. ഇതില്‍ 15.5 ലക്ഷം രൂപ ഇതിനകം കര്‍ഷകര്‍ക്ക് നല്‍കി. 35 ലക്ഷം രൂപ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു്. ബാക്കി വരുന്ന തുക ഉടന്‍ തന്നെ വിതരണം […]

Continue Reading

വയനാട് 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ.40 മുക്തി

കൽപ്പറ്റഃ വയനാട് ജില്ലയില്‍ ഇന്ന് (05.08.20) 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: കോഴിക്കോട് മെഡിക്കല്‍ […]

Continue Reading

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം : എന്‍ട്രികള്‍ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസിപത്രവും നല്‍കും.സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍, നഴ്‌സ്, ടെക്‌സ്‌റ്റൈല്‍ തൊഴിലാളി എന്നീ 13 തൊഴില്‍ മേഖലകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.തൊഴിലാളിയില്‍ […]

Continue Reading

തൊണ്ടര്‍നാട് പോലീസ് നാട്ടുകാരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു

കോറോം: കാലവര്‍ഷക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ മാതൃകാ പ്രവര്‍ത്തനവുമായി പോലീസ് രംഗത്ത്. നിരവില്‍പ്പുഴ മാനന്തവാടി പ്രധാന നിരത്തില്‍ മറിഞ്ഞു വീണ മരം ഫയര്‍ഫോഴ്‌സ് വരുന്നത് വരെ കാത്തു നില്‍ക്കാതെ മുറിച്ചുനീക്കി തൊണ്ടര്‍നാട് എസ്.ഐ ജയപ്രകാശും സംഘവുമാണ് മാതൃകയായത്. കൂടാതെ പരിസരത്ത് അപകട ഭീഷണി ഉയര്‍ത്തി നിന്ന മറ്റൊരു മരവും പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുനീക്കി. പോലീസിന്റെ പ്രവൃത്തി ഏറെ മാതൃകാപരമായെന്ന് നാട്ടുകാര്‍ പറഞ്ഞു. കോവിഡ് കാലം തുടങ്ങിയതു മുതൽ വിവിധങ്ങളായ ശ്രദ്ധേയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന തൊണ്ടർനാട് […]

Continue Reading

രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തില്‍ഃമുസ്‌ലിം ലീഗ്

രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തില്‍; പ്രിയങ്കക്കെതിരെ പ്രമേയം പാസാക്കി മുസ്ലീംലീഗ്; പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി; കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മതസ്പര്‍ധ വളര്‍ത്തുമെന്ന് തുറന്നടിച്ചു ഇ ടി മുഹമ്മദ് ബഷീറും; പ്രമേയത്തില്‍ വിവാദം ഒതുക്കുന്നത് യുഡിഎഫിന് ക്ഷീണമുണ്ടാകാതിരിക്കാന്‍; നെഹ്രു കുടുംബത്തിലെ പ്രമുഖ നേതാവിനെതിരെ പ്രമേയം പാസാക്കിയിട്ടും ഒന്നും മിണ്ടാതെ കോണ്‍ഗ്രസ് നേതൃത്വം. വരും ദിവസങ്ങളിൽ യു.ഡി.എഫ്. രാഷ്ട്രീയത്തിന് തലവേദനയായി പുതിയ വിവാദം നിലനിൽക്കും. ഗൗരവമായ ചർച്ചകൾക്ക് സാധ്യത.കോൺഗ്രസ്സും ലീഗും […]

Continue Reading

വയനാട് ജില്ലയില്‍ അതിശക്തമായ കാറ്റും മഴയും; ഇന്നും നാളെയും റെഡ് അലേര്‍ട്ട്

കല്‍പ്പറ്റ: ജില്ലയിലെ പലയിടത്തും മഴ അതി രൂക്ഷമായിരിക്കുകയാണ് .ആഗസ്റ്റ് 5,6 തീയതികളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്റ്റര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. ആഗസ്റ്റ് 7,8,9 തീയതികളില്‍ […]

Continue Reading

വയനാട്ടില്‍ മഴക്കെടുതി, വീണ്ടും മരണം.5 വയസ്സുള്ള പെൺകുട്ടി മുങ്ങി മരിച്ചു പൊഴുതന:അച്ഛനും അമ്മയുമോടൊപ്പം തോട് മുറിച്ച് കടക്കവെ വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസ്സുകാരി മരിച്ചു. പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണന്‍ -രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായ (5) യാണ് മരിച്ചത്.ഇന്നു ഉച്ചയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്ത് പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.

Continue Reading

”ബാബരി പള്ളി പൊളിക്കാൻ പങ്കാളിയായി; ഞാനിന്ന് മനുഷ്യനായി ജീവിക്കുന്നു”.ശ്രീജിത്ത് വക്കീലിന്റെ ലേഖനം..

പള്ളി പൊളിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഹിന്ദുത്വ ഭീകരവാദി മനുഷ്യനായി മാറിയ കഥ ഇങ്ങനെ, പള്ളി പൊളിച്ച് രാമരാജ്യം പണിയുന്നവർ അറിയാൻ… അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി നൂറോളം പള്ളികൾ നിർമ്മിച്ച് പ്രായശ്ചിത്തം നടത്തി ജീവിക്കുന്നു ; അറിയണം ബൽബീർ സിങ് മുഹമ്മദ് അമീറായ വിചത്രമായ കഥ. ബാബ്‌റി മസ്ജിദിന്റെ മുകളിൽ ആദ്യം കയറി പള്ളി പൊളിക്കാൻ നേതൃത്വം നൽകി ഹീറോയായ കർസേവകൻ ബൽബീർ സിങ് പിന്നീട് മുഹമ്മദ് […]

Continue Reading

കാന്തപുരത്തിന്റെ ഇംഗ്ലീഷ് ജീവചരിത്രമൊരുങ്ങുന്നു.. ”ONE TIME ONE LIFE”

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്രം ‘ONE TIME ONE LIFE’ എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്നു. ശൈഖ് അബൂബക്കർ അഹ്‌മദ്‌ അൽ ഹിന്ദി എന്ന് അന്താരാഷ്ട്ര മത-സാംസ്‌കാരിക വേദികളിൽ അറിയപ്പെടുന്ന കാന്തപുരത്തിന്റെ ജീവിതം സമഗ്രമായി അറിയാൻ ഇതിനകം ലോക സമൂഹം ആഗ്രഹിക്കുന്നുണ്ട്. കാന്തപുരത്തെ അടുത്തറിയാനുള്ള അന്താരാഷ്ട്ര അഭ്യുദയ കാംക്ഷികൾക്ക് വലിയ സന്തോഷം നൽകുന്ന നീക്കമാണ് കാന്തപുരത്തിന്റെ ഇംഗ്ലീഷ് ജീവ ചരിത്രം.കമ്മ്യൂണിക്കേഷൻ വിദഗ്ധനും അമിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ.എൻ.പി.അഹ്‌മദ് ജുനൈദ് ആണ് കണ്ടന്റ് […]

Continue Reading

”കോവിഡാശാന്‍” നവാസ് കോണോംപാറ ശ്രദ്ധേയനാകുന്നു.

മലപ്പുറംഃ കോവിഡിനെതിരെ ജനങ്ങളില്‍ ”കോവിഡാശാന്‍” കാര്‍ട്ടൂണ്‍ കഥാപാത്രവുമായി കാര്‍ട്ടൂണ്‍ ബോധവത്ക്കരണം നടത്തുകയാണ് മലപ്പുറം കോണോംപാറ സ്വദേശിയായ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് നവാസ് കോണോംപാറ. ആളുകൾകിടയിലെമാസ്ക് ധരിക്കുന്നതിലെ പിഴവുകൾ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചനവാസിന്റെ കാർട്ടൂണുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തരംഗമാണ്.സാമൂഹ്യ അകലം പ്രസംഗിക്കുന്നവർ അത് പാലിക്കാതെ സ്വയം അപഹാസ്യരാകുന്ന വരകളും ശ്രദ്ധേയമാണ്. ”കോവിഡാശാന്‍” വേറിട്ട വരകളിലൂടെ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പ്രശംസനീയമാണ്. നവാസിന്റെ വ്യത്യസ്ഥമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇതിനകം മാധ്യമങ്ങളും വിവിധ മേഖലയിലെ പ്രമുഖരും അഭിനന്ദിച്ചിരിക്കുകയാണ്.

Continue Reading