കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി

പുല്‍പ്പള്ളി:കനത്ത മഴയെ തുടര്‍ന്ന് കടമാന്‍തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ മൂപ്പതോളം കുടുംബങ്ങളെ പഞ്ചായത്തിന്റെയും റവന്യൂവകുപ്പിന്റെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയാ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുന്‍കരുല്‍ എന്ന നിലയില്‍ മുഴുവന്‍ കുടുംബങ്ങളെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാറ്റിപാര്‍പ്പിച്ചത്.ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

പള്ളി നിർമ്മിക്കാനും പ്രധാനമന്ത്രി നേതൃത്വം കൊടുക്കണംഃസി.കെ.നാണു എം.എൽ.എ

വടകരഃപള്ളി നിർമ്മിക്കാനും പ്രധാനമന്ത്രി നേതൃത്വം കൊടുക്കണമെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ. മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്തെ ഭരണകൂടത്തിനു ബാധ്യതയുണ്ട്. വടകരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

എടവക സി.എഫ്.എല്‍.ടി.സി.യെ സംബന്ധിച്ച്‌ പ്രസിഡന്റ് പറയുന്നു

എടവക:വയനാട് ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റേയും, കെഎംസിസിയുടേയും സഹായത്തോടെ ജില്ലയിലാദ്യമായി മികച്ച രീതിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) ആരംഭിച്ചത് എടവക ഗ്രാമപഞ്ചായത്താണ്. ജൂലൈ 18ന് തന്നെ ദ്വാരകയിലും, നല്ലൂര്‍നാടും സിഎഫ്എല്‍ടിസികള്‍ ആരംഭിച്ച ഗ്രാമപഞ്ചായത്ത് മികച്ച രീതിയിലുള്ള ഇടപെടുലകള്‍ നടത്തി വരുന്നതായും ഇതുവരെ 12 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ച് കഴിഞ്ഞതായും കൂടുതൽ സാമ്പത്തിക സഹായം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതായും […]

Continue Reading

ക്ഷേത്രത്തിലെ തീര്‍ത്ഥ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മസ്ജിദിന്റെ മിനാരത്തിന് കേട്പാട്. വയനാട്ടിൽ മഴക്കെടുതി തുടരുന്നു.

മാനന്തവാടി:വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള തീര്‍ത്ഥ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.അന്നപൂര്‍ണ്ണേശ്വരി ഹാളിന് പരിസരത്തായുള്ള കിണറാണ് ഇടിഞ്ഞത്. ഏറെ വിശ്വാസ പ്രാധാന്യമുള്ള കിണറാണിത്.ഉത്സവത്തിന്റെ 14 ന് നടത്തുന്ന രുധിരക്കോലം (കോലം കൊറ) ത്തിന്റെ അവസാനം വെളിച്ചപ്പാട് തീര്‍ത്ഥ കിണര്‍ ചെന്നു നോക്കുന്ന ചടങ്ങുണ്ട്. മുമ്പു ഉത്സവത്തിന് അന്നദാനത്തിന് ഈ കിണറ്റില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. വിശ്വാസികളെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള കിണറാണിത്. വാരാമ്പറ്റ കോടഞ്ചേരി ജുമാ മസ്ജിദിന്റെ മിനാരത്തിനും കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. കനത്ത മഴയും കാറ്റും കൂടുതൽ ഭീതി പരത്തുകയാണ്. […]

Continue Reading

വീട്‌ കുലുങ്ങും കാറ്റ്‌; വയനാട്ടിൽ മഴക്കെടുതി വ്യാപകം; പൂര്‍ണ്ണമായും, ഭാഗികമായും വീടുകൾ തകരുന്നത് തുടർ കഥയാവുന്നു.

പൊഴുതന:കനത്ത മഴയിലും കാറ്റിലും മേല്‍ക്കൂര പൂര്‍ണ്ണമായും ,വീട് ഭാഗികമായും തകര്‍ന്നുള്ള റിപ്പോർട്ട് വീണ്ടും. ഇന്നലെ അര്‍ദ്ധ രാത്രിയോടെ പൊഴുതന ആറാംമൈല്‍ പൊട്ടചോല ഫാത്തിമയുടെ വീടാണ് തകര്‍ന്നത്. ഫാത്തിമയും, മകനും, മരുമകളും, മൂന്നു പേരക്കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. അപകട സമയം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവര്‍ വീടിന് കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീട്ടിലേക്ക് മാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

Continue Reading

വയനാട്ടിൽ ശക്തമായ കാറ്റില്‍ ടൺ കണക്കിന് ഭാരമുള്ള വീടിന്റെ മേല്‍ക്കൂര റോഡിലേക്ക്..

പേരിയ: കനത്ത മഴയിലും കാറ്റിലും ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും റോഡിലേക്ക് പതിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പേരിയ 36 ടൗണിന് സമീപത്ത് താമസിക്കുന്ന വി.പി.കെ അബ്ദുല്ലയുടെ വീടിന്റെ ഇരുമ്പു കൊണ്ടും, അലുമിനിയം റൂഫിംഗ് ഷീറ്റു കൊണ്ടും നിര്‍മ്മിച്ച മേല്‍ക്കൂര റോഡിലേക്കു പതിച്ചത്. മാനന്തവാടി തലശ്ശേരി റോഡിലേക്കാണ് പതിച്ചത്

Continue Reading

ചിലർ രോഗ വ്യപനം ഉണ്ടാകണമെന്ന് കരുതുന്നു.പോലീസ് സഹായത്തെ അത്തരക്കാർ തെറ്റായി വ്യാഖ്യാനിക്കുന്നു..?

തിരുവനന്തപുരംഃ കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഒരുപാട് യാത്ര ചെയ്തവരുടെ സമ്പർക്കപ്പട്ടിക വിപുലമായിരിക്കും. അപ്പോൾ സൈബർ സഹായം ആവശ്യമായിവരും. ഇക്കാര്യത്തിലെല്ലാം സഹായിക്കാൻ പൊലീസിനു കഴിയും. പൊലീസിനെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയേൽപ്പിച്ച തീരുമാനം ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. അപൂർവം ചിലർക്ക് പ്രത്യേക മാനസികാവസ്ഥയുണ്ട്. രോഗവ്യാപനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണവർ. അത്തരക്കാർക്കേ സർക്കാരിന്റെ ഈ നിലപാടിനെ ആക്ഷേപിക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

വാരാമ്പറ്റ യുവാക്കളുടെ ജാഗ്രതാ സമിതി നാടിന് മാതൃകയാവുന്നു

വെള്ളമുണ്ടഃ അതിശക്തമായ മഴയും കാറ്റും തുടരുന്ന വയനാട് ജില്ലയിലെ ചെറുതും വലുതുമായ നാശ നഷ്ടങ്ങൾ,അപകടങ്ങൾ,ദുരന്തങ്ങൾ ഓരോ മണിക്കൂറിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . നാടിന്റെ എല്ലാ ഭാഗത്തു നിന്നും മരങ്ങൾ പൊട്ടി വീണതും വീടിന് നാശനഷ്ടം ഉണ്ടായതും ഷീറ്റുകൾ കാറ്റെടുത്തതും മണ്ണിടിച്ചിലും അങ്ങനെ തുടങ്ങി പലവിധ പ്രശ്നങ്ങൾ.അവിടെ യൊക്കെ ഇരുപത്തി നാല് മണിക്കൂറും സേവന സന്നദ്ധരായി എത്തുകയാണ് വാരാമ്പറ്റ ജാഗ്രത സമിതി. കഴിഞ്ഞ ദിവസംഒരു വീടിന്റെ ഷീറ്റുകൾ കാറ്റെടുത്ത് വീട്ടിനുള്ളിലേക്ക് വെള്ളം കയറി. പരിഹരിക്കാൻ പുലർച്ചെ 2.30ന് ജാഗ്രത സമിതിയെത്തി.കോവിഡ് […]

Continue Reading

ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തില്‍ മരണസംഖ്യ നൂറായി

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തില്‍ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2014മുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബെ​യ്റൂ​ട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​യിരുന്നു സംഭവം.സ്ഫോട​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. സ്ഫോടന […]

Continue Reading

വയനാട്ടിൽ മഴ തുടരുന്നു; കോഴി ഫാം പൂര്‍ണ്ണമായും നിലംപതിച്ചു

മുണ്ടക്കുറ്റി:കനത്ത മഴയിലും കാറ്റിലും മുണ്ടക്കുറ്റി എലന്ത സുലൈമാനിന്റെ കോഴി ഫാം പൂര്‍ണ്ണമായും നിലംപതിച്ചു.ഇന്നലെ രാത്രിയോടെയാണ് സംഭവം. അയ്യായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഫാമാണ് പൂര്‍ണ്ണമായും നിലംപതിച്ചത്.ഫാമിലെ കോഴികളെ മുഴുവന്‍ കയറ്റിയയച്ചതിനാല്‍ അപകട സമയം ഫാമില്‍ കോഴികളുണ്ടായിരുന്നില്ല.

Continue Reading