വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ കളക്ടർ

കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ നിർദ്ദേശം. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്നാണ് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഒഴിയാൻ നിർദ്ദേശിച്ചത്. പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്‌റ്റേകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും ഗസ്റ്റ് ഹൗസുകളിൽ നിന്നും ലോഡ്ജിങ് ഹൗസുകളിൽ നിന്നും താമസക്കാരെ അടിയന്തരമായി മാറ്റാനാണ് നിർദേശം.ഈ പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ […]

Continue Reading

ഇനിയൊരു അറിയിപ്പ് വരെ വയനാട്ടിലെ സര്‍ക്കാര്‍ ഓഫീസുകൾ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണംഃകളക്ടർ

കല്‍പ്പറ്റ: ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ജില്ലാതല ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കലക്ടറുടെ മുന്‍കൂര്‍ […]

Continue Reading

കോവിഡ്; മൃഗങ്ങളുടെ ചികിത്സക്കായി ടെലിമെഡിസിന്‍

കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ മൃഗങ്ങളുടെ ചികിത്സക്കായി ടെലിമെഡിസിന്‍ സംവിധാനവുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകരുടെ സംശയ ദൂരീകരണത്തിനും അത്യാവശ്യ സഹായങ്ങള്‍ക്കുമായി ജില്ലാ തലത്തില്‍ ഒരുക്കിയ ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക്‌ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജില്ലയിലെ കര്‍ഷകര്‍ക്ക് വിളിക്കാം. നമ്പര്‍: 9188522710, 9895080007.

Continue Reading

കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും രണ്ടുപേര്‍ മരിച്ചു

കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് രണ്ടുപേര്‍ മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72), കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) എന്നിവരാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. കഴിഞ്ഞമാസം 22നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയും മക്കളുമുള്‍പ്പെടെ ഇദ്ദേഹത്തിന്റെ വീട്ടിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് […]

Continue Reading

സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവന്‍ സ്വര്‍ണം..?

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവന്‍ സ്വര്‍ണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിയുടെ ഭാഗം കോടതിയില്‍ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.ഫോട്ടോ കണ്ട് സ്വര്‍ണം എത്രയുണ്ടെന്ന് പറയാൻ കഴിയില്ല എന്നാണ് എന്‍ഐഎയുടെ വാദം. ഇത്രയും സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ ഇല്ലെന്നും അന്വേഷണ […]

Continue Reading

ചുരം വയനാട്; നിങ്ങളെ സഹായിക്കാനുള്ള നമ്പർ

താമരശ്ശേരി ചുരത്തിലൂടെയുള്ള (വയനാട് ചുരം) യാത്രക്ക് മുൻപ് ചുരത്തിൽ എന്തെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ടോ എന്നറിയാൻ ഏത് സമയത്തും താഴെ നമ്പറുകളിൽ വിളിച്ച്‌ ചോദിക്കാവുന്നതാണ്. ഷജീർ 9846501858സുകുമാരൻ 9645248565മുട്ടായി മൊയ്തു 9946935923

Continue Reading

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 […]

Continue Reading

മാനന്തവാടി,പനമരം പുഴകളുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും: വയനാട് കളക്ടർ

കല്‍പ്പറ്റ:കാലവര്‍ഷം രൂക്ഷമായതിനാല്‍ കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തില്‍ തീരുമാനം. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞാണ് ഒഴുകുന്നതെന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.

Continue Reading

റിസർവ്ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു

റിസർവ്ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപോ, റീവേഴ്സ് റിപോ നിരക്കിൽ ഇത്തവണ മാറ്റമില്ല. റിപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റീവേഴ്സ് റിപോ നിരക്ക് 3.3% ആയി തുടരുമെന്ന്​ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ അറിയിച്ചു. മൂന്നു ദിവസം നീണ്ട വിശദമായ വായ്​പ അ​വലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ.

Continue Reading

ഡി.വൈ.എഫ്.ഐ. റീസൈക്കിൾ ക്യാമ്പയിൻ ലോക ശ്രദ്ധയിൽ. അഭിനന്ദന പ്രവാഹം

ആക്രി പെറുക്കി, കല്ല് ചുമന്ന്, മരം ചുമന്ന്, ടാങ്ക് കഴുകി, ബിരിയാണി വിറ്റ്, മത്സ്യം വിറ്റ്, അച്ചാർ വിറ്റ്, തുണിത്തരങ്ങൾ വിറ്റ്, കുട വിറ്റ്, ചക്ക വിറ്റ് ഡി.വൈ.എഫ്.ഐ. സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 10.95 കോടി രൂപയാണ് കൈമാറിയത്.

Continue Reading