കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരണ സഖ്യ കൃത്യമല്ല ; നിരവധി യാത്രക്കാർക്ക് പരിക്ക്; അപകടം സംഭവിച്ചത് ലാൻഡിങ്ങിന് ഇടയിൽ; അപകടത്തിൽ പെട്ടത് 177 ൽ അധികം യാത്രക്കാരുമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യാ വിമാനം; കനത്ത മഴമൂലം അപകടം സംഭവിച്ചതെന്ന് സൂചന; വിനമാനത്തിൽ നിന്ന് പുക ഉയരുന്നു; അപകടം സംഭവിച്ചത് അൽപ സമയം മുൻപ്. വിമാനത്തിന്റെ മുൻഭാഗം രണ്ടായി പിളർന്നു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Continue Reading

രാജമല ദുരന്തം; വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ വളർന്നു വന്ന യുവാവിന്റെ അനുശോചന കുറിപ്പ് ശ്രദ്ധേയമാകുന്നു.

രാജമല സംഭവത്തിന്റെ പശ്ചാത്തലത്തിൽ നജീബ് വി.ആർ. എന്ന വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ ജനിച്ചു വളർന്ന യുവാവിന്റെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം.. “ഉയരം കൂടുന്തോറും ചായയുടെ രുചികൂടുമെന്ന” പരസ്യവാചകവും കേട്ട് മൂന്നാറിലും വയനാട്ടിലും പ്രകൃതി ഭംഗിയും കണ്ട് മഴ കൊണ്ട് ആസ്വദിച്ച് വല്ലപ്പോഴും അടുത്ത ഹോം സ്റ്റേയിൽ താമസിച്ച് തൊഴിലാളികളോട് താത്കാലിക ഐക്യദാർഢ്യം കാണിക്കാൻ ഫോട്ടോ എടുത്ത് അവരുടെ ജീവിത സാഹചര്യങ്ങളിൽ ഒന്ന് സഹതപിച്ച് ഒരു “വാഹ്” ഫീലിങ്ങോടെയാവും ബഹു ഭൂരിപക്ഷം ജനങ്ങളും […]

Continue Reading

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറന്നേക്കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറന്നേക്കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപന സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അധികാരം അതത്‌ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് […]

Continue Reading

എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

Continue Reading

രഹ്‌നയുടെ നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചുവെന്നാണ് കേസ്. ഇങ്ങനെയൊരു കേസുമായി എന്തിനാണ് വന്നതെന്ന് രഹ്നയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ […]

Continue Reading

അണുവിമുക്തമാക്കാന്‍ കുടുംബശ്രീ ടീം സർവ്വസജ്ജം

കല്‍പ്പറ്റ:വയനാട് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ടന്റ് ടീം പ്രവര്‍ത്തന സജ്ജമായി. ടീമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍വഹിച്ചു.കുടുംബശ്രീയുടെ ഹരിത കര്‍മ്മ സേനയിലെയും വിജിലന്റ് ഗ്രൂപ്പിലെയും ശുചികരണ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ഏഴോളം ടീമുകളെയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കിയത്.

Continue Reading

കേരളത്തിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1251 പേർക്ക്

കേരളത്തിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1251 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധി സ്ഥിരീകരിച്ചത്. 73 പേരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല. രോ​ഗബാധിതരിൽ 94 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 77 പേർ വിദേശത്ത് നിന്നും കേരളത്തിലെത്തിയവരാണ്.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (7.08.20) 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും […]

Continue Reading

കോവിഡ് വാക്‌സിൻ ഡോസിന് 225 രൂപ വിലയാകും

ഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്കയും നോവാവാക്‌സും വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനമെടുത്തു. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരിക്കും. ഡോസിന് മൂന്ന് ഡോളര്‍ ( 225 രൂപ) വിലയിലാകും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക. ഗവി, ദി വാക്‌സിന്‍ അലയന്‍സുമായും […]

Continue Reading

ദൃശ്യം 2’വിന്റെ ചിത്രീകരണം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു വെന്ന്..

‘ദൃശ്യം 2’വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ല. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2013-ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. കേരളത്തിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്ന്‌ ആന്റണി പെരുമ്പാവൂരും അറിയിച്ചു

Continue Reading