പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.. കുറിപ്പിന്റെ പൂർണ്ണ രൂപം.. ”നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, […]

Continue Reading

രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയതായി കേന്ദ്രം അവകാശപ്പെട്ടു. ‘പി.എം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, […]

Continue Reading

നിരവില്‍പ്പുഴ-പക്രന്തളം റോഡ് വീണ്ടും തുറന്നുകൊടുത്തു

കല്‍പ്പറ്റ:കോഴിക്കോട് ജില്ലയിലേക്ക് നിരവില്‍പ്പുഴ-പക്രന്തളം വഴിയുള്ള റോഡ് തുറന്നുകൊടുത്തു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇതുവഴിയുള്ള അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴി കോഴിക്കോട് ജില്ലയിലേക്ക് നിരവില്‍പ്പുഴ വഴി എത്തുന്ന ചുരം ഇന്ന് മുതല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ചുരം യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയാണ് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Continue Reading

സി.എഫ്.എല്‍.ടി.സിക്ക് മാനന്തവാടിയിലെ വ്യാപാരികളുടെ സഹായ ഹസ്തം

മാനന്തവാടി:മാനന്തവാടിനഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ച നിര്‍ധന രോഗികള്‍ക്കായി മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വസ്ത്രങ്ങള്‍ കൈമാറി.മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, മഹേഷ്, സുരേന്ദ്രന്‍ എന്നിവരില്‍ നിന്നും നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി. ബിജു,സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ എ.അജയകുമാര്‍ എന്നിവര്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.

Continue Reading

ഉരുള്‍പൊട്ടൻ സാധ്യത പരപ്പന്‍പാറ നിവാസികളെ മാറ്റിപ്പാർപ്പിച്ചു

മേപ്പാടി: നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- […]

Continue Reading

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ പോലീസ് സല്യൂട്ട് ചെയ്ത് ആദരിച്ചു

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പോലീസ് അവരുടെ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്തു ആദരിച്ചു.

Continue Reading

മഞ്ജിമയെ കുറിച്ച് നമുക്കിടയിൽ എത്രപേർക്കറിയാം..? വയനാടിന്റെ മനോഹാരിതകളിൽ നിന്നും അവിചാരിതമായി കായിക രംഗത്തേക്ക് വന്ന പെൺകുട്ടിയാണ്‌.

മികച്ച പരിശീലകനും എഴുത്തുകാരനുമായ കോട്ടയം സ്വദേശി പ്രകാശ് താമരക്കാട്ട് വയനാട്ടിലെ ആദ്യ ഒളിമ്പ്യനെ കുറിച്ച് എഴുതുന്നു…. വയനാടിന്റെ മനോഹാരിതകളിൽനിന്നും അവിചാരിതമായി കായിക രംഗത്തേക്ക് കടന്നു വന്നകൊച്ചു പെൺകുട്ടിയായിരുന്നു മഞ്ജിമ!വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള തലപ്പുഴ ഗവ. സ്കൂളിലെ പെൺകുട്ടികൾക്കിടയിൽ“തലപ്പൊക്കക്കാരിയായ കുട്ടിയെകായിക രംഗത്തേക്ക് കൊണ്ടു വന്നത് സ്കൂളിലെ കായികാദ്ധ്യാപകനായ ശ്രീ പ്രശാന്തൻ ആയിരുന്നു!കായിക പരിശീലനത്തിന് വിളിച്ചുകൊണ്ടു വന്ന് നിർത്തിയാലുംസാറിന്റെ നോട്ടം തെറ്റിയാൽഒപ്പന കളിക്കാനായി കൂട്ടുകാരുടെഅടുത്തേക്ക് ഓടുന്ന ആ കൊച്ചു ബാലിക യുടെ ജന്മസിദ്ധമായ കഴിവുകൾ പരിഗണിക്കപ്പെട്ടോഎന്നത് സംശയമാണ്!എങ്കിലും കാലവും ചരിത്രവും […]

Continue Reading

ജനതാദൾ എസ് മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു

സുൽത്താൻ ബത്തേരിഃ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചു ജനതാദൾ എസ്മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു. ബത്തേരിയിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ,എ.ജെ കുര്യൻ,ഹബീബു റഹ്മാൻ,അരുൺ പുൽപ്പള്ളി,ഇല്ലത്ത് കോയ,അബ്ദുൽ സലീം,സാബു ശിശിരം,റെജി മലങ്കര,ബിനു കുപ്പാടി,അറക്കൽ അമീർ എന്നിവർ സംസാരിച്ചു.

Continue Reading

ആരാധനലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുക്കൊണ്ട്പ്രാര്‍ത്ഥന നടത്തണം:വയനാട് പോലീസ് മേധാവി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ആരാധനലയങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രണങ്ങള്‍മറികടന്ന് കൂടുന്നതും പല ആരാധനലയങ്ങളില്‍ കോവിഡ്19 പോസ്റ്റീവ് രോഗികള്‍ ആരാധനയില്‍ പങ്കെടുക്കുന്നതായും കൂടാതെ 65 വയസ്സിന്മുകളില്‍ പ്രായമുള്ള വ്യക്തികള്‍ വിവിധ സ്ഥലങ്ങളില്‍ കോവിഡ്നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതായുംപ്രാര്‍ഥനക്കായി ആരാധനലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ശേഖരിക്കാതിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ആരധനലയങ്ങളുടെ ഭാരവാഹികള്‍ ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രതപുലര്‍ത്തേണ്ടതാണെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ.ഐ.പി.എസ് അറിയിച്ചു.പ്രായ നിയന്ത്രണം ഉള്ള ആളുകളെ യാതൊരുകാരണവശാലും ആരാധനലയങ്ങളില്‍ പ്രാര്‍ത്ഥയില്‍ പങ്കെടുപ്പിക്കാന്‍പാടില്ല. കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശത്തില്‍ പറയും പ്രകാരം 100 […]

Continue Reading

കർണാടക ആരോ​ഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണാടക ആരോ​ഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ബി. ശ്രീരാമലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ്​ പരിശോധനാ ഫലം പോസിറ്റീവ്​ ആവുകയായിരുന്നു.ശിവാജി നഗറിലെ ബൗറിങ് ഹോസ്പിറ്റലിലാണ് ചികിത്സ.

Continue Reading