വയനാട്ടിൽ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയർത്തി

കല്‍പ്പറ്റ: രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.

ഡല്‍ഹി: രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.

Continue Reading

വയനാട് ജില്ലയിൽ ഇന്ന് 57 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയിൽ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവര്‍ : വാളാട് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 […]

Continue Reading

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, എ.സി. മൊയ്​തീൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം സ്വയം നിരീക്ഷണത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂർ സന്ദർശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും. ഗവർണറും കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ചിരുന്നു. എന്നാൽ, അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകുന്നത്​ സംബന്ധിച്ച്​ തീരുമാനമായില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, എ.സി. മൊയ്​തീൻ എന്നിവരാണ്​ മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ സന്ദ​ർശിച്ചിരുന്നത്​. 

Continue Reading

തന്നെ വേട്ടയാടുകയാണെന്ന പരാതിയുമായി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍

മലയാള ചാനലിലെ പ്രമുഖ അവതാരിക നിഷ പുരുഷോത്തമനാണന്ന് തെറ്റിദ്ധരിച്ച് ‘സൈബര്‍ പോരാളികള്‍’ ദിവസങ്ങളായി തന്നെയാണ് വേട്ടയാടുന്നതെന്ന പരാതിയുമായി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമന്‍. തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചുകൊണ്ട് അത്യന്തം അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നതായി നിഷ ലൈവ് വീഡിയോയിലൂടെ പരാതിപ്പെടുട്ടു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നല്ല ഭാഷ ഉപയോഗിച്ചുകൂടെ എന്ന് അത്ഭുതപ്പെടുന്ന നിഷ പുരുഷോത്തമന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്ര മോശമായ പരാമര്‍ശം ഏതെങ്കിലും ഒരാള്‍ക്കെതിരെ ഉന്നയിക്കാന്‍ സാധിക്കുന്നത് എന്നും ചോദിക്കുന്നു. താന്‍ ഒരു […]

Continue Reading

വെള്ളമുണ്ടഃ ഞാറു നടീൽ ഉത്സവം തുടങ്ങി

ഭക്ഷ്യ സുരക്ഷ ലക്ഷ്യവുമായി വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് കാർഷികസേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായികോക്കടവ് പാടശേഖര പ്രദേശത്തു 3ഏക്കറിൽ നടത്തുന്ന നെൽ കൃഷി യുടെ ഞാറു നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. തങ്കമണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എ. സി. മായൻ ഹാജി അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ എ. ജോണി കൃഷി ഓഫീസർ,ബാങ്ക് ഡയറക്ടർമാരായ പി മമ്മൂട്ടി. കെ. എം. […]

Continue Reading

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് […]

Continue Reading

രാജ്യത്തെ കോവിഡ് കണക്കുകൾ ഒറ്റ ക്ലിക്കിൽ;ഫസലുവിന് യൂത്ത് ലീഗിന്‍റെ ആദരം

കാവുംമന്ദം: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഒരു ക്ലിക്കില്‍ ലഭിക്കാവുന്ന വെബ് ഒരുക്കിയ കാവുംമന്ദം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്‌മാനെ യൂത്ത് ലീഗ് തരിയോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉപഹാരം നല്‍കി. പ്രസിഡന്‍റ് സഹീറുദ്ദീന്‍ പള്ളിമാലില്‍, എ കെ മുബഷിര്‍, എം പി ഹഫീസലി, കെ പി ഷബീറലി, യൂസുഫലി തുടങ്ങിയവര്‍ സംബന്ധിച്ചു. വയനാട് കാവുമന്ദം സ്വദേശിയായ പോക്കക്കില്ലത്ത് യൂസഫലി-ഫൗസിയ ദമ്പതികളുടെ മകനാണ് ഫസലു റഹ്മാന്‍ എന്ന ഈ പതിനേഴുകാരന്‍. നൂതന […]

Continue Reading

ഇ.ഐ.എ 2020 പിൻവലിക്കുക. ലോക് താന്ത്രിക് ജനതാദൾ പ്രതിഷേധിച്ചു

മാനന്തവാടിഃ കോർപ്പറേറ്റ് മുതലാളിത്തത്തിന് ഇന്ത്യയുടെ പ്രകൃതിയെ കൊള്ളയടിക്കാനുള്ള സൗകര്യങ്ങളൊരുക്കുന്ന ഇ.ഐ.എ.2020 നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എൽ.ജെ.ഡി. ഇന്ന് സംസ്ഥാന വ്യപകമായി പ്രതിഷേധ പരിപാടി നടത്തി. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അവരവരുടെ വീടുകളിൽ ഉപവാസം നടത്തിയും കുടുംബത്തോടൊപ്പം പ്ലേകാർഡുകൾ പ്രദർശിപ്പിച്ചും പ്രതിഷേധിച്ചു. അഡ്വ.ഇ.ആർ.സന്തോഷ്‌കുമാർ,ഡോ.ഗോകുൽ ദേവ്,പി.എം ഷബീറലി വെള്ളമുണ്ട,വി.കെ.രവീന്ദ്രൻ,എം.എ.അഗസ്റ്റിൻ,വി.മൊയ്തു ,കെ.തങ്കപ്പൻ,വർധമന ഗൗഡർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading