അയല്‍വീട്ടിലെ സർവീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറുന്നതിനിടെ ഷോക്കേറ്റു മരിച്ചു

മലപ്പുറംഃ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ ഞാവളുംകാട് ഒപി അശോകന്‍ (46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയല്‍വീട്ടിലേക്ക് സര്‍വ്വീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.സുരക്ഷിതത്വം കണക്കിലെടുത്ത് കയറുപയോഗിച്ച് ബന്ധിച്ചിരുന്നതിനാല്‍ താഴെവീണില്ല. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫ് ചെയ്ത് അശോകനെ ഉടനെ തന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 […]

Continue Reading

എലിപ്പനിക്കെതിരെ ഡോക്‌സിയാനവുമായി ആരോഗ്യ വിഭാഗം

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തില്‍ എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ‘ഡോക്‌സിയാനം’ പരിപാടി നടത്തി.എലിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് ആളുകള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടിയാണ് ഇത്. ഇന്ന് പഞ്ചായത്തില്‍ 400 ആളുകള്‍ക്ക് ഗുളിക വിതരണം ചെയ്തതായും, ഇതുവരെ ഏകദേശം 2300 ഗുളികകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തതായും ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

Continue Reading

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി. മുരളീധരൻ മാസ്റ്റർ,എ.ജോണി മിഥുൻ മുണ്ടക്കൽ,.നാരായണൻ,സുരേഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു

Continue Reading

വി.വി വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

മേപ്പാടി:വയനാട്ടിലുള്ള സിആര്‍പിഎഫ് ജവാന്മാരുടെ സംഘടനയായ വയനാട് സിആര്‍പിഎഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 74 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചു പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച വി.വി വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

Continue Reading

കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉൽഘാടനം ഓഗസ്റ്റ് 17ന്

മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ മാനന്തവാടി ബ്ലോക്ക്തല വിതരണോത്ഘാടനം ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വെച്ച് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി ,മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു എന്നിവര്‍ചടങ്ങില്‍ പങ്കെടുക്കും.

Continue Reading

സ്വാതന്ത്ര്യദിനാഘോഷം നടത്തി

മാനന്തവാടി:മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് പതാക ഉയര്‍ത്തി.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്,നഗരസഭാ സൂപ്രണ്ട് ജയചന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണിക്കണ്ണന്‍,ബിനോജ്,മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

ആരോഗ്യ ഇൻഷുറൻസ് പദ്ധതി;പുതിയ ആളുകളെ ചേർക്കാൻ നടപടി വേണംഃ ജനതാദൾ എസ്

കൽപ്പറ്റഃകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിൽസ ലഭിക്കുന്നതിനായി ഇതുവരെ ചേരാൻ അവസരം കിട്ടാത്തവരെ കൂടി പരിഗണിച്ചു കൊണ്ട് പുതുതായി ആളുകളെ ചേർക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കുടുംബങ്ങൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ വിളിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരമായി മുൻകൈയെടുക്കണമെന്നും ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Continue Reading